ക്രീക്കിലെ ബോട്ടിൽ അഗ്നിബാധയുണ്ടായതിനെ തുടർന്ന് ദുബായ് ഫ്ലോട്ടിങ് ബ്രിഡ്ജ് താത്കാലികമായി അടച്ചു. വാഹനങ്ങൾ മറ്റു വഴികളിലൂടെ സഞ്ചരിക്കണമെന്ന് പൊലീസ് നിർദേശിച്ചു.
ഞായറാഴ്ച രാവിലെ ഒൻപതോടെയാണ് അഗ്നിബാധയുണ്ടായത്. ദെയ്റ് സിറ്റി സെന്ററിനടുത്തെ ബോട്ടിലാണ് അഗ്നിബാധയുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻ ബോട്ടിലെ തീ അണച്ചു. ആർക്കും പരുക്കില്ല. സംഭവത്തെ തുടർന്ന് ഷാർജയിൽ നിന്ന് ദുബായിലേയ്ക്കുള്ള റോഡുകളായ അൽ ഇത്തിഹാദ് റോഡിലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും വൻ ഗതാഗത തടസ്സമുണ്ടായി.