കൊച്ചിയില്‍ ലോകോത്തരകലാകാരന്മാരുടെ ബിനാലെ പതിനായിരങ്ങളെ ആകര്‍ഷിക്കുമ്പോള്‍ ഷാര്‍ജയില്‍ അരങ്ങുതകര്‍ത്ത് ഒരു കുട്ടി ബിനാലെ. ഇന്ത്യയുള്‍പ്പെടെ പത്തിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഷാര്‍ജ ആര്‍ട് മ്യൂസിയത്തില്‍ ബിനാലെ ഒരുക്കിയത്.
കൊച്ചു മനസുകളിലെ വലിയ ചിന്തകളാണ് ഷാര്‍ജ ചില്‍ഡ്രന്‍സ് ബിനാലെ. പ്രകൃതിയില്‍നിന്നാണ് ചില്‍ഡ്രന്‍സ് ബിനാലെയിലെ കാഴ്ചകള്തുടങ്ങുന്നത്. ക്രയോണൡുകളില്പിറവികൊണ്ട കടല്‍കാഴ്ചകള്‍. കടലിന്റെ ത്രിമാന ജീവിതം. ഓരോ തുള്ളി വെള്ളവും എണ്ണപ്പെടുന്ന എന്ന ഈ ഇന്സ്റ്റലേഷന്ഭാവി യാഥാര്‍ഥ്യത്തിലേക്കുള്ള ഒരു ചൂണ്ടുപലക കൂടിയാണ്.
കുട്ടികള്ഒരുക്കുന്ന വാസ്തുകലാ ശില്പങ്ങളും ചില്‍ഡ്രന്‍സ് ബിനാലെയില്കാഴ്ചക്കാരുടെ മനസ് കീഴടക്കുന്നു. ഭാവി ലോകത്തെ കുറിച്ചുള്ള വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍കൂടിയാണ് ഈ ഇന്‍സ്റ്റലേഷനുകള്‍.
സൈക്കിള്ചക്രങ്ങളില്നക്ഷത്രങ്ങളിലേക്ക് യാത്ര ചെയ്യാന്കൊതിക്കുന്ന കുട്ടികളുടെ മനസും കാണാം ഈ കലാസൃഷ്ടിയില്. കുട്ടികള്‍ക്ക് വിവിധ തരത്തിലുള്ള കലാസൃഷ്ടികള്ഒരുക്കുന്നതില്പരിശീലനവും ഇവിടെ നല്കുന്നു. അടുത്തമാസം പതിനഞ്ചു വരെ ബിനാലെ തുടരും.