E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 11:52 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ബിസിനസ് ലീഡേഴ്‌സ് ഫോറത്തിന് ദുബായില്‍ രൂപം നല്‍കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുഎഇലെയും ഇന്ത്യയിലെയും വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിനായി ബിസിനസ് ലീഡേഴ്‌സ് ഫോറത്തിന് ദുബായില്‍ രൂപം നല്‍കി. ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ്, യുഎഇ ധനകാര്യ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിലാണ് ഫോറത്തിന് രൂപം നല്‍കിയത്. 

യുഎഇയിലെ സ്വദേശികളും ഇന്ത്യക്കാരുമായ ബിസിനസുകാര്‍ക്ക് ഇടപഴകുന്നതിനും ആശയങ്ങള്‍ കൈമാറുതിനുമുള്ള വേദിയാകും ബിസിനസ് ലീഡേഴ്‌സ് ഫോറം. ഇരുരാജ്യങ്ങളിലെയും വ്യാപാരവും നിക്ഷേപങ്ങളും വര്‍ധിപ്പിക്കുന്നതിനും പ്രശ്നപരിഹാരത്തിനുള്ള ഏകജാലക സംവിധാനവുമായിട്ടായിരിക്കും ഫോറം പ്രവര്‍ത്തിക്കുക. ഇന്ത്യാ ട്രേഡ് ആന്‍ഡ് എക്‌സിബിഷന്‍ സെന്‍ററായിരിക്കും ഔദ്യോഗിക സെക്രട്ടറിയറ്റ്. നൂറു കോടി ദിര്‍ഹത്തിന്‍റെ നിക്ഷേപ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് ഫോറം നേതൃത്വം നല്‍കുമെന്ന് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു.

ഫോറത്തിന് അംഗീകാരം നല്‍കിയ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സുരിയും കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷനും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ഫോറവുമായി സഹകരിക്കുമെന്ന് യുഎഇ ധനമന്ത്രാലയവും വ്യക്തമാക്കി. മന്ത്രാലയത്തിലെ വിദേശ വ്യാപാര, വ്യവസായ അണ്ടര്‍ സെക്രട്ടറി അബ്ദുള്ള അല്‍ സലേഹ്, രാജ്യാന്തര നിക്ഷേപക കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജമാല്‍ സെയ്ഫ് അല്‍ ജര്‍വാന്‍ എന്നിവരും പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :