ലോകത്തിലെ ഏറ്റവും വലിയ കറങ്ങുന്ന കെട്ടിടം ദുബായില്‍ വരുന്നു. ഡൈനാമിക് ടവര്‍ എന്നു പേരിട്ടിരിക്കുന്ന ഈ കെട്ടിടം 2020ല്‍ യാഥാര്‍ഥ്യമാകും.
ലോകത്തിന് എന്നും വിസ്മയങ്ങള്‍ സമ്മാനിച്ച ദുബായ് കരുതിവച്ചിരിക്കുന്ന പുതിയ അദ്ഭുതമാണ് ഡൈനാമിക് ടവര്‍. ഇരുദിശകളിലേക്കും 360 ഡിഗ്രീയില്‍ കറങ്ങുന്ന ഈ കെട്ടിടത്തിലിരുന്നാല് ദുബായുടെ കാഴ്ചകളെല്ലാം കാണാം. എണ്‍പത് നിലകള്‍ ഉള്ള ഈ അംബരചുംബിയുടെ ഓരോ നിലയും സ്വതന്ത്രമായി കറങ്ങുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏത് ഭാഗത്തേക്കാണ് അപ്പാര്‍ട്ട്മെന്റ് തിരിയേണ്ടതെന്നും, അതിന്റെ വേഗത എത്രയായിരിക്കണമെന്നും താമസക്കാര്‍ക്ക് ക്രമീകരിക്കാനാകും. ഒരോ നിലകളിലും സ്ഥാപിച്ചിരിക്കുന്ന കാറ്റാടിയന്ത്രങ്ങള്‍ ഉപയോഗിച്ചായിരിക്കും കെട്ടിടത്തിന് ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുക.
സ്വിമ്മങ് പൂളുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവയെല്ലാം അപ്പാര്ട്ട്മെന്റുകളിലുണ്ടാകും. 12 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന് 420 മീറ്റര്‍ ഉയരമാണുണ്ടാവുകപ്രശസ്ത വാസ്തുശില്പി ഡേവിഡ് ഫിഷറാണ് ഡൈനാമിക് ടവറിന്റെ രൂപകല്പന നിര്‍വഹിച്ചിരിക്കുന്നത്. അതിസന്പന്നര്‍ക്ക് മാത്രമായിരിക്കും കറങ്ങുന്ന ഈ അംബരചുംബിയില്‍ അപ്പാര്ട്ട്്മെന്റുകള് സ്വന്തമാക്കാനാവുക. ഏകദേശം 200 കോടി രൂപയ്ക്ക് അടുത്തായിരിക്കും ഓരോ അപ്പാര്‍ട്ട്മെന്റിന്റെയും വില.