വിദഗ്ധര്‍ക്കും പ്രൊഫണലുകള്‍ക്കും മുന്‍ഗണന നല്കുന്ന പുതിയ വിസാ പദ്ധതിക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നല്കി. അസാധാരണ കഴിവുകളുള്ളവരെ ആകര്‍ഷിക്കാനും അവര്‍ക്ക് വിസാ നടപടികള്‍ എളുപ്പമാക്കാനുമായി പ്രത്യേക സമിതിയും രൂപീകരിക്കും. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റാണ് പദ്ധതി അംഗീകരിച്ചത്.
വിവിധ ഘട്ടങ്ങളായി നടപ്പാക്കുന്ന പുതിയ വിസാ സംവിധാനത്തില്‍ വിനോദസഞ്ചാരം, മെഡിക്കല്‍, വിദ്യാഭ്യാസ മേഖലകളാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക. രണ്ടാം ഘട്ടത്തില്‍ ശാസ്ത്രം, ഗവേഷണം, സാങ്കേതികം, സാംസ്കാരിക മേഖലകളെ പരിഗണിക്കും. വ്യത്യസ്ത രംഗങ്ങളില്‍ അസാധാരണ കഴിവുകളുള്ളവര്‍ക്ക് വീസാ നടപടികള്‍ എളുപ്പത്തിലാക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം.
മേഖലാ, രാജ്യാന്തര രംഗത്തെ വിദഗ്ധരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക വഴി ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം മേഖലകളെ കൂടുതല്‍ ശക്തിപ്പെടുത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദഗ്ധ്യമുള്ളവരുടെ വീസാ നടപടികള്‍ ലളിതമാക്കുന്നതോടെ ലൈഫ് സ്റ്റൈല്‍, ഫിനാന്‍ഷ്യല്‍, അടിസ്ഥാന സൌകര്യം എന്നീ മേഖലകളിലെ രാജ്യാന്തര കമ്പനികളെ യുഎഇയിലേക്ക് ആകര്‍ഷിക്കാനും പദ്ധതി വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.