E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായ് തീരസംരക്ഷണത്തിനും സമുദ്രഗതാഗത സുരക്ഷയ്ക്കുമായ പദ്ധതിക്ക് അംഗീകാരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ് തീരസംരക്ഷണത്തിനും സമുദ്രഗതാഗത സുരക്ഷയ്ക്കുമായി 3.5 കോടി ദിര്‍ഹത്തിന്‍റെ പദ്ധതിക്ക് യുഎഇ ധനകാര്യമന്ത്രിയും ദുബായ് മുനിസിപ്പാലിറ്റി ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. ടൂറിസം സാധ്യതകളും വാണിജ്യ ആവശ്യങ്ങളും കണക്കിലെടുത്ത് രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചത്. 

ബീച്ചുകളുടെ ശുചീകരണം, വിവിധ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി, തീരസംരക്ഷണം, മലിനീകരണം തടയാനുള്ള നടപടികള്‍, കടലില്‍ നീന്തുന്നവര്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങള്‍, സുരക്ഷിത മേഖലകള്‍ വേര്‍തിരിക്കല്‍ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് പദ്ധതി. സൗന്ദര്യവല്‍കരണത്തിന്റെ ഭാഗമായി ബീച്ചുകളില്‍ പാറകളും മറ്റും ഉപയോഗിച്ചുള്ള സ്ഥിരവും താല്‍ക്കാലികവുമായ നിര്‍മിതികളൊരുക്കും. അല്‍ മംസാര്‍ കോര്‍ണിഷില്‍ പുതിയൊരു ബീച്ച് സജ്ജമാക്കി. തീരസംരക്ഷണത്തിനും നീന്തലിനും വാട്ടര്‍ സ്‌പോര്‍ട്‌സിനും പോകുന്നവരുടെ സുരക്ഷയ്ക്കും സംവിധാനമൊരുക്കിയിട്ടുണ്ട്. 

ബോട്ടുകള്‍ക്ക് അടുക്കാന്‍ ആധുനിക രീതിയിലുള്ള മറീനകള്‍, മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍, പ്രത്യേക പരിചരണം ആവശ്യമായവര്‍ക്കുള്ള ക്രമീകരണങ്ങള്‍ എന്നിവയും പൂര്‍ത്തിയായി. നീന്തുന്നവര്‍ സുരക്ഷിതമേഖലകള്‍ക്കപ്പുറം പോകാതിരിക്കാന്‍ ബീച്ചുകളില്‍ അടയാളങ്ങളും പ്രധാനമേഖലകളിലെല്ലാം മുന്നറിയിപ്പുബോര്‍ഡുകളും സ്ഥാപിക്കും. പുറംകടലില്‍ നിന്നുള്ള ശക്തമായ തിരകള്‍ അടിച്ചുകയറാതിരിക്കാന്‍ ക്രമീകരണങ്ങളൊരുക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :