E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അജ്മാനിലെ ട്രാഫിക് സിഗ്നലുകൾ ഇനി മന്ദഹാസം ചൊരിയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ajman-trafic
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അജ്‌മാൻ. അജ്മാനിലെ ട്രാഫിക് സിഗ്നലുകളിൽ ഇനി വികാരവായ്പുകളുടെ നിലാവെളിച്ചം. സ്നേഹം , വിജയം, സഹായം തുടങ്ങിയ നല്ല വികാരങ്ങളുടെ പ്രതീകങ്ങളായാണ് സിഗ്നലുകൾ പുഞ്ചിരിക്കുന്നത്.

എമിറേറ്റിലെ ട്രാഫിക് സിഗ്നലുകൾ ഇനി വെറും പ്രകാശിക്കുന്ന മൂവർണങ്ങൾ മാത്രമായിരിക്കില്ല . കത്തിനിൽക്കുന്ന ചുവപ്പ് വെളിച്ചത്തിനു മുന്നിൽ കാത്തുനിൽക്കുന്ന ഡ്രൈവർക്ക് പുഞ്ചിരിക്കുന്ന പൂവെളിച്ചം മുന്നിൽ കാണാം. അതിവേഗം ഓടിയെത്തിയിട്ടും റെഡ് സിഗ്‌നൽ കത്തിയ നിമിഷത്തെ പഴിക്കാൻ നന്മയുടെ ലാഞ്ചനയുള്ള ഡ്രൈവർക്കാകില്ല. തൻറെ സുരക്ഷയ്ക്കാണ് റെഡ് സിഗ്നലെന്ന സത്യം അവൻറെ ഉള്ളിൽ കുറച്ചു നിമിഷത്തേക്ക് തുടികൊട്ടും. വാഹനമോടിക്കുന്നവരുടെ മുഖത്തെല്ലാം മന്ദഹാസം വിരിയിക്കുന്ന വിധത്തിലാണ് അജ്‌മാൻ നഗരസഭ സിഗ്നലുകളുടെ മുഖം മാറ്റിയത്.

പച്ചവെളിച്ചം തെളിഞ്ഞു കടന്നുപോകുന്നവർക്ക് വിജയവും സ്നേഹാശംസകളും നേരുന്ന മുദ്രകളാണ് കാണാൻ കഴിയുക. ജീവിതത്തിന്റെ സകല സമ്മർദ നിമിഷങ്ങളിലും സന്തോഷവും സംതൃപ്തിയും നിലനിർത്താൻ പ്രചോദനമാകാനാണ് സിഗ്‌നലുകളിൽ രൂപമാറ്റം വരുത്തിയതെന്നു അധികൃതർ പറഞ്ഞു. ചുവപ്പ് സിഗ്നലിൽ പുഞ്ചിരിക്കുന്ന പ്രത്യക്ഷപ്പെടുന്നത് അരിശമുള്ള നിമിഷത്തിലും സഹനമുള്ളവരാകാൻ വാഹനമോടിക്കുന്നവരെ പ്രേരിപ്പിക്കുമെന്നും അധികൃതർ അഭിപ്രായപ്പെടുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :