E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വനിതകളില്‍ മികച്ച സംരംഭകത്വ സംസ്‌കാരം; അബുദാബിയിൽ പ്രചാരണം ആരംഭിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

abudabi-woman-council
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അബുദാബി ​: വനിതകളില്‍ മികച്ച സംരംഭകത്വ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് അബുദാബി ബിസിനസ് വിമെന്‍ കൗണ്‍സില്‍ മൂന്നാമത് പ്രചാരണം ആരംഭിച്ചു. നമ്മുടെ സാമൂഹിക ഉത്തരവാദിത്തം രാഷ്ട്ര സേവനം എന്ന മുദ്രാവാക്യവുമായാണ് അബുദാബി ബിസിനസ് വിമെന്‍ കൗണ്‍സില്‍ മൂന്നാമത് പ്രചാരണ പരിപാടി നടത്തുന്നത്. 

വനിതകളില്‍ നവീകരണത്തിന്റെയും ക്രിയാത്മകതയുടെയും ഗതിവേഗം നല്‍കാന്‍ പുതിയ സംരംഭകത്വ പ്രചാരണ പരിപാടി സഹായിക്കും. സംസ്‌കാരികവും അറിവും പരിജ്ഞാനവും ഉയര്‍ത്താന്‍ ആവശ്യമായ കഴിവുകള്‍ സ്ത്രീകള്‍ക്ക് പകരുന്ന 45ലധികം സല്‍ പ്രവര്‍ത്തനങ്ങളും കൗണ്‍സില്‍ ലക്ഷ്യമാക്കുന്നു. അതുപോലെ സവിശേഷമായ പരിശീലന കോഴ്‌സുകളിലൂടെ വനിതകളുടെ കഴിവും സാമര്‍ഥ്യവും വികസിപ്പിക്കാന്‍ സഹായിക്കുമെന്ന് അബുദാബി ബിസിനസ് വിമെന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ മറിയം അല്‍ റുമൈത്തി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എട്ടു മാസം നീണ്ടു നില്‍ക്കുന്ന ക്യാംപെയിന്‍ വനിതാ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതോടൊപ്പം സാമ്പത്തികവും നിയമപരവുമായ പിന്തുണയും ലഭ്യമാക്കും. വനിതകള്‍ വ്യാപാര വ്യവസായ മേഖലയില്‍ നേരിടുന്ന വെല്ലുവിളികളെ വിശകലനം ചെയ്യാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ഉയര്‍ന്ന സാമ്പത്തിക മുന്‍ഗണനാ പ്രശ്‌നങ്ങള്‍ അടുത്തറിയുന്നതിനും വ്യാപാര വ്യാവസായിക സേവനങ്ങള്‍, പ്രഫഷണല്‍ സേവനങ്ങള്‍ എന്നിവ സംബന്ധിച്ച രാജ്യാന്തര സമ്പ്രദായങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തുമെന്നും മറിയം ചൂണ്ടിക്കാട്ടി.

വനിതാ സംരംഭകര്‍ക്ക് സഹകരണപരമായ ഉടമ്പടികള്‍ ഉറപ്പാക്കുകയും സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്ന പൊതു സ്വകാര്യ സ്ഥാപനങ്ങളുടെ സേവനവും ഉറപ്പാക്കും. വ്യാപാര വ്യവസായ രംഗത്ത് വിജയംവരിച്ച വനിതാ സംരംഭകരുടെ കഥകള്‍ പ്രതിപാദിച്ചുകൊണ്ടുള്ള പ്രത്യേക സെഷനുകളും നടത്തും.  

കഴിഞ്ഞ വര്‍ഷം സംഘടന നടപ്പാക്കിയ രണ്ടാമത് പ്രചാരണ ക്യാംപെയിനില്‍ 1,319 വനിതകളാണ് പങ്കെടുത്തത്. 2015ലേതിനേക്കാള്‍ 47% പങ്കാളിത്തം കൂടുതലായിരുന്നു എന്നതിനൊപ്പം 94 ശതമാനം സംതൃപ്തി നിരക്കും കഴിഞ്ഞ വര്‍ഷം കൈവരിച്ചിരുന്നു. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വനിതാ സംരഭകര്‍ക്ക് മികച്ച രീതിയില്‍ പരിശീലനം നല്‍കുന്നതിനും കരുത്തും ആത്മവിശ്വാസവും പകരുന്നതിനും ലക്ഷ്യമാക്കിയാണ് അബുദാബി ബിസിനസ് വിമെന്‍ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :