E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:14 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഗുജറാത്തില്‍ ഫ്‌ളോട്ടിങ് എല്‍എന്‍ജി പോര്‍ട്ട് നിര്‍മിക്കാനൊരുങ്ങി അബുദാബി കമ്പനി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

floating-lng-port ഗുജറാത്തിലെ ജഫ്‌റാബാദില്‍ നിര്‍മിക്കുന്ന ആദ്യത്തെ ഫ്‌ളോട്ടിങ് എല്‍എന്‍ജി പോര്‍ട്ട് മാതൃക
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗുജറാത്തിലെ ജഫ്‌റാബാദില്‍ ആദ്യത്തെ ഫ്‌ളോട്ടിങ് എല്‍എന്‍ജി പോര്‍ട്ട് നിര്‍മിക്കാന്‍ അബുദാബി കേന്ദ്രമായ നാഷനല്‍ മറൈന്‍ ഡ്രെഡ്ജിങ് കമ്പനിയും (എന്‍എംഡിസി) സ്വാന്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും സഹകരിച്ചു പ്രവര്‍ത്തിക്കും. എന്‍ജിനീയറിങ്, പ്രൊക്യൂര്‍മെന്റ്, നിര്‍മാണം എന്നീ മേഖലകളിലാണ് സംയുക്തമായി സഹകരിക്കുക. 

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് ഇന്ത്യയിലെ ആദ്യത്തെ ഫ്‌ളോട്ടിങ് സ്‌റ്റോറേജ് ആന്‍ഡ് റീഗ്യാസിഫിക്കേഷന്‍ യൂണിറ്റ് (എഫ്എസ്ആര്‍യു) എല്‍എന്‍ജി പോര്‍ട്ട് ഗുജറാത്തിലെ ജഫ്‌റാബാദില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. റിപ്പബ്ലിക് ദിനാഘോഷവേളയില്‍ പദ്ധതിയുടെ വേഗം ത്വരിതപ്പെടുത്തി. എന്‍ജിനീയറിങ്, പ്രൊക്യൂര്‍മെന്റ്, നിര്‍മാണം എന്നീ ജോലികള്‍ 3,160 ലക്ഷം ഡോളര്‍ ചെലവിലാണ് പൂര്‍ത്തീകരിക്കുക. എല്ലാ കാലാവസ്ഥയിലും ഫ്‌ളോട്ടിങ് എല്‍എന്‍ജി ഇറക്കുമതി സൗകര്യമൊരുക്കിയാണ് ടെര്‍മിനല്‍ പോര്‍ട്ടിന്റെ നിര്‍മാണ ജോലികള്‍ നടത്തുക. തുടക്കത്തില്‍ പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ ശേഷിയുള്ള എല്‍എന്‍ജി ഇംപോര്‍ട്ട് ടെര്‍മിനല്‍ 20 ദശലക്ഷം ടണ്‍ വരെ ശേഷി വികസിപ്പിക്കാവുന്ന രീതിയിലാണ് വികസനം നടപ്പാക്കുന്നത്. ഈ പദ്ധതിക്കായി ആകെ മൂലധന വിഹിതം 800 ദശലക്ഷം ഡോളറാണ് കണക്കാക്കിയിരിക്കുന്നത്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ഐക്യത്തിന്റെയും തന്ത്രപരമായ ബന്ധത്തിന്റെയും പുതിയ നാഴികക്കല്ലായി ഈ പ്രോജക്റ്റ് മാറും. അബുദാബി കേന്ദ്രമായ എന്‍എംഡിസിയുടെ ഇന്ത്യന്‍ വിഭാഗമായ നാഷണല്‍ മറൈന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പദ്ധതി മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ലോകോത്തര നിലവാരത്തിലുള്ള എന്‍ജിനീയറിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ മികച്ച സുരക്ഷ, പരിസ്ഥിതി, വിശ്വാസ്യത, ഗുണമേന്മ എന്നിവയോടെയാവും പൂര്‍ത്തീയാക്കുകയെന്ന് അബുദാബി നാഷണല്‍ മറൈന്‍ ഡ്രെഡ്ജിങ് കമ്പനി ഉറപ്പുവരുത്തുന്നു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :