E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 04:39 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

എണ്ണവില വര്‍ധന: അടിയന്തര പരിഹാരം കാണണമെന്ന് മജ്‌ലിസ് ശൂറയില്‍ ആവശ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

oil-price-t
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി വരുന്ന ഇന്ധന കാര്‍ഡ് ആനുകൂല്യം നിര്‍ത്തലാക്കണമെന്ന് ശൂറ കൗണ്‍സിലില്‍ ആവശ്യം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് രൂപീകരിച്ച പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയിലാണ് നിരവധി നിര്‍ദേശങ്ങളും ആവശ്യങ്ങളും മുന്നോട്ടുവെച്ചത്. ഇന്ധനവില വര്‍ധന മൂലമുണ്ടാകുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പദ്ധതിക്ക് രൂപം നല്‍കണമെന്നും ശൂറ  അംഗങ്ങള്‍ ആവശ്യപ്പെട്ടു.

600 റിയാലിന് താഴെ വരുമാനമുള്ളവരും കോളജുകളിലും യൂനിവേഴ്‌സിറ്റികളിലും പഠനം നടത്തുന്നവരും നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിന് പ്രത്യേക സാമ്പത്തിക സഹായ പാക്കേജുകള്‍ കൊണ്ടുവരണമെന്നും ശൂറയില്‍ ആവശ്യം ഉയര്‍ന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഇന്ധന കാര്‍ഡ് ആനുകൂല്യം എടുത്തു കളയുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം ലഭക്കും.

ജി സി സി രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധന വില ഈടാക്കുന്നത് ഒമാനാണെന്ന് മജ്‌ലിസ് ശൂറ അംഗം സുല്‍ത്താന്‍ അല്‍ അബ്‌രി പറഞ്ഞു. 180 ബൈസയില്‍ വില സ്ഥിരപ്പെടുത്തണം. മൂന്ന് മാസമോ ആറ് മാസമോ കൂടുമ്പോള്‍ മാത്രം വിലയില്‍ മാറ്റം വരുന്ന സാഹചര്യം രൂപപ്പെടുത്തണമെന്നും സുല്‍ത്താന്‍ അല്‍ അബ്‌രി ആവശ്യപ്പെട്ടു.

750 റിയാലിന് താഴെ മാത്രം വരുമാനമുള്ള സ്വദേശിക്ക് 100 റിയാല്‍ നല്‍കുന്ന പദ്ധതി ആരംഭിക്കണമെന്നും മജ്‌ലിസ് ശൂറ എകോണമിക് കമ്മിറ്റി തലവന്‍ തൗഫീക് അല്‍ ലവാതി ആവശ്യപ്പെട്ടു.

പ്രതിമാസ ഇന്ധനവില വര്‍ധന മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടി വേണമെന്ന ശൂറ അഡ്‌ഹോക് കമ്മിറ്റിയുടെ നിര്‍ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  പ്രതിമാസ ഇന്ധനവില വര്‍ധനവ് സാധാരണക്കാര്‍ക്കുണ്ടാക്കുന്ന പ്രയാസം കണക്കിലെടുത്ത് എം 91 പെട്രോള്‍ വില ഫെബ്രുവരിയിലെ നിരക്കില്‍ തുടരാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :