E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:46 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഗൾഫ് രാജ്യങ്ങളിൽ സൗഹൃദ സന്ദേശവുമായി ഇറാന്‍ പ്രസിഡന്‍റ് ഹസൻ റൂഹാനി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സൗഹൃദ സന്ദേശവുമായി ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക്. ഗള്‍ഫ് മേഖലയില്‍ ഇറാനുമായി മെച്ചപ്പെട്ട ബന്ധം പുലര്‍ത്തുന്ന കുവൈത്തും ഒമാനുമാണ് ഹസന്‍ റൂഹാനി സന്ദര്‍ശിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇറാന്‍ പ്രസിഡന്‍റ് ഒമാനും കുവൈത്തും സന്ദര്‍ശിക്കുന്നത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസും ഹസന്‍ റൂഹാനിയും കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ചര്‍ച്ചകളില്‍ തീരുമാനമുണ്ടാകും. 

ഒമാനില്‍ നിന്ന് കുവൈത്തിലെത്തുന്ന ഇറാന്‍ പ്രസിഡന്‍റ് അമീര്‍ ഷെയ്ഖ് സബാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബായുമായും പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബായുമായും കൂടിക്കാഴ്ച നടകത്തും. മന്ത്രിമാരും വ്യവസായികളുമടക്കം ഉന്നതതല സംഘവും ഇറാന്‍ പ്രസിഡന്‍റിനെ അനുഗമിക്കുന്നുണ്ട്. പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇറാനുമായി ചര്‍ച്ചകള്‍ നടത്താന്‍ ഡിസംബറില്‍ മനാമയില്‍ നടന്ന ജിസിസി ഉച്ചകോടി ധാരണയിലെത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി കുവൈത്ത് ഉപപ്രധാനമന്ത്രി ഇറാനിലെത്തുകയും ചര്‍ച്ചകള്‍ക്കായി ഇറാന്‍ പ്രസിഡന്‍റിനെ ക്ഷണിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹസന്‍ റൂഹാനിയുടെ ഏകദിന സന്ദര്‍ശനം. ഒരു വശത്ത് ചര്‍ച്ചകള്‍ നടക്കുന്പോഴും മറുവശത്ത് സൗദി, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഇറാനുമായി രൂക്ഷമായ ഭിന്നത തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ആദ്യം ടെഹ്റാനിലെ സൗദി എംബസി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഈ മൂന്നു രാജ്യങ്ങളും ഇറാനിലെ സ്ഥാനപതിമാരെ തിരിച്ചു വിളിച്ചിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :