ദുബായിലെ പുതിയ ടൂറിസം വിസ്മയമായ വാട്ടര്‍ കനാലില്‍ ഒഴുകുന്ന വീടുകളും റസ്റ്ററന്റുകളും വരുന്നു. 27.2 കോടി ഡോളര്‍ ചെലവില്‍ തയാറാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം ഈ വര്‍ഷം പൂര്‍ത്തിയാകും.
ദുബായ് വാട്ടര്‍ കനാല്‍ കൂടുതല്‍ മികച്ച രീതിയില്‍ സന്ഗര്ശകര്ക്ക് അനുഭവഭേദ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒഴുകുന്ന റസ്റ്ററന്റുകളും വീടുകളും ഒരുക്കുന്നത്. ഫിന്‍ലന്റ് ആസ്ഥാനമായുള്ള അഡ്മയേഴ്സ് കമ്പനിയ്ക്കാണ് മറാസി ബിസിനസ് ബേ പ്രോജക്ട് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ കരാര്‍ നല്‍കിയിരിക്കുന്നത്. വീടുകള്‍ക്കും, റസ്റ്ററന്റുകള്‍ക്കും പുറമേ അഞ്ചു മറീനകളും പദ്ധതിയില്‍ ഉള്‍പെടും. ഫിന്‍ലന്റില്‍ നിര്‍മാണം പുരോഗമിക്കുന്ന പത്തു വീടുകളും രണ്ടു റസ്റ്ററന്റുകളും ഒരു യോട്ട് ക്ലബും വര്‍ഷാവസാനത്തോടെ കടല്‍ മാര്‍ഗം ദുബായിലെത്തിക്കും. ഇതോടെ കടലിലെ ഓളവും താളവുമനുസരിച്ച് പുതിയ ജീവിതം ചിട്ടപ്പെടുത്താം. അതുല്യവും നൂതനവും പരിസ്ഥിതി സൌഹൃദവുമായ പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വേള്‍ഡ് എക്സ്പൊ 2020ക്ക് മുന്‍പ് ലോകോത്തര സ്മാര്‍ട്ട് നഗരമാക്കി ദുബായിയെ മാറ്റുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ദുബായ് പ്രോപ്പര്‍ട്ടീസ് ഗ്രൂപ്പ് സിഇഒ അബ്ദുള്ള എം ലാഹേജ് പറഞ്ഞു.