E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനും ഇന്ത്യ സന്ദർശിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നാളെ ഇന്ത്യയിലെത്തും. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥിയും ഷെയ്ഖ് മുഹമ്മദാണ്. ഷെയ്ഖ് മുഹമ്മദിന്‍റെ സന്ദര്‍ശനവേളയില്‍ പതിനാറ് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കും. 

ഇന്ത്യ യുഎഇ ഉഭയകക്ഷി ബന്ധങ്ങളെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതാണ് അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഇന്ത്യാ സന്ദര്‍ശനം. കഴിഞ്ഞ ഫെബ്രുവരിയിലും ഷെയ്ഖ് മുഹമ്മദ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2015 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യുഎഇ സന്ദര്‍ശനത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഡമായത്. ബുധനാഴ്ച ഷെയ്ഖ് മുഹമ്മദ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. പ്രതിരോധ, സുരക്ഷാ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഈ സന്ദര്‍ശനവേളയിലുണ്ടാകും. പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജം, തൊഴിലാളി ക്ഷേമം തുടങ്ങിയ മേഖലകളിലാണ് പുതിയ കരാറുകള്‍ പ്രതീക്ഷിക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും. ഈ വര്‍ഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായും അദ്ദേഹം പങ്കെടുക്കും. യുഎഇ വ്യോമസേനാംഗങ്ങളും റിപ്പബ്ലിക് ദിന പരേഡില്‍ അണി നിരക്കുന്നുണ്ട്. യുഎഇ സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍ സഈദ് അല്‍ മന്‍സൂറിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വിശാഖപട്ടണത്ത് ബിസിനസ് കോണ്‍ഫറന്‍സ് നടക്കും. പ്രമുഖ പ്രവാസി വ്യവസായികളായ എം.എ യൂസഫലി, ഡോക്ടര്‍ ആസാദ് മൂപ്പന്‍, ഡോക്ടര്‍ ഷംഷീര്‍ വയലില്‍ എന്നിവരും ഷെയ്ഖ് മുഹമ്മദിന്‍റെ ഔദ്യോഗിക സംഘത്തിലുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :