E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദോഹയിൽ അടിസ്‌ഥാന സൗകര്യ വികസനത്തിന്‌ 600 കോടി റിയാലിന്റെ പദ്ധതികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

doha-import-t
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദോഹ: രാജ്യത്തെ 13 വ്യത്യസ്‌ത കേന്ദ്രങ്ങളിലായി പാര്‍പ്പിട സമുച്ചയങ്ങളൊരുക്കാന്‍ 1,400 പ്ലോട്ടുകള്‍ സര്‍ക്കാര്‍ അനുവദിച്ചു. പുതിയ പാര്‍പ്പിടമേഖലകളില്‍ അടിസ്‌ഥാന സൗകര്യമൊരുക്കാന്‍ 600 കോടി റിയാലിന്റെ പദ്ധതികള്‍ നടപ്പാക്കാനും തീരുമാനമായി. പൊതുമരാമത്തു വകുപ്പായ അഷ്‌ഗാല്‍, ഖത്തര്‍ ജനറല്‍ ഇലക്‌ട്രിസിറ്റി ആന്‍ഡ്‌ വാട്ടര്‍ കോര്‍പറേഷന്‍(അഷ്‌ഗാല്‍) എന്നിവ സംയുക്‌തമായാണ്‌ അടിസ്‌ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പാക്കുക.

ഓരോ വര്‍ഷവും 200 കോടി റിയാല്‍ വീതം മൂന്നുവര്‍ഷം കൊണ്ടാണ്‌ വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കുക. പുതിയ റോഡുകള്‍, വൈദ്യുതി, കുടിവെള്ള വിതരണം, അഴുക്കുചാല്‍ നിര്‍മാണം തുടങ്ങിയവയാണ്‌ നടപ്പാക്കുന്നത്‌. ഈ പദ്ധതികള്‍ക്കുടെന്‍ഡര്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ മൂന്നുവര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്കാണ്‌ രൂപം നല്‍കിയിരിക്കുന്നതെങ്കിലും അഞ്ചു വര്‍ഷംകൊണ്ടേ അടിസ്‌ഥാനസൗകര്യ വികസനം പൂര്‍ണമാകൂ. 

അല്‍ വക്ര നഗരസഭാ പരിധിയില്‍പെട്ട പടിഞ്ഞാറന്‍ അല്‍ മഷാഫില്‍ അഷ്‌ഗാല്‍ പ്രസിഡണ്ട്‌ ഡോ സാദ്‌ ബിന്‍ അഹ്‌മദ്‌ അല്‍ മുഹന്നദി, കഹ്‌റാമ പ്രസിഡണ്ട്‌ ഈസാ ബിന്‍ മുഹമ്മദ്‌ അല്‍കുവാരി എന്നിവര്‍ സംയുക്‌തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കിയത്‌. ഇരു വകുപ്പുകളിലേയും ഉന്നതോദ്യോഗസ്‌ഥരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ആകെയുള്ള 13 കേന്ദ്രങ്ങളില്‍ രണ്ടെണ്ണത്തില്‍ വില്ലകളുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. അല്‍ വുകെയ്‌ര്‍ നോര്‍ത്ത്‌, അല്‍ മഷാഫ്‌ വെസ്‌റ്റ്‌ എന്നിവിടങ്ങളിലാണ്‌ വില്ലാ നിര്‍മാണം തുടങ്ങിയിരിക്കുന്നത്‌. ഭവനരഹിതരായ സ്വദേശികള്‍ക്കായാണ്‌ ഇവിടെ വില്ലകള്‍ നിര്‍മിക്കുന്നത്‌. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :