റസി‍ഡന്‍സി വീസ നിയമത്തില്‍ വൻമാറ്റം പ്രഖ്യാപിച്ച് യുഎഇ

uae-visa
SHARE

റസിഡൻസി വീസ നിയമത്തിൽ വൻ മാറ്റം പ്രഖ്യാപിച്ച് യുഎഇ. ആറുമാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കുന്നവർക്കും ഇനി റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കാം. എന്നാൽ രാജ്യത്തിന് പുറത്ത് ഇത്രയും കാലം താമസിക്കാനിടയായ കാരണം തെളിവ് സഹിതം ബോധിപ്പിക്കണം. ഫെഡറൽ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് റീ-എൻട്രി അനുമതിക്കായി അപേക്ഷിക്കേണ്ടത്.  150 ദി‍ർഹമാണ് ഇതിന് ഈടാക്കുന്നത്.  പുതിയ മാറ്റങ്ങളെക്കുറിച്ച് അറിയിപ്പ് ലഭിച്ചതായി ടൈപ്പിങ് കേന്ദ്രങ്ങൾ അറിയിച്ചു. 180 ദിവസത്തിലേറെ രാജ്യത്ത് നിന്ന് മാറിനിന്നാൽ യുഎഇ നിയമം അനുസരിച്ച് റസിഡൻസി വീസ സ്വമേധയ റദ്ദാകും. ഗോൾഡൻ വീസയുള്ളവ‍രെ മാത്രമാണ് ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

UAE: Residency visa re-entry permit

MORE IN GULF
SHOW MORE