സാമ്പത്തിക അവസരം, മികച്ച ജീവിത നിലവാരം: ദുബായ് രണ്ടാമൻ; സർവേ

dubai-wb
SHARE

ലോകത്തെ വൻകിട പട്ടണങ്ങൾക്കിടയിൽ സാമ്പത്തിക അവസരങ്ങൾ നൽകുന്നതിൽ ദുബായ്ക്ക് രണ്ടാം സ്ഥാനം. അധികൃതരുമായുള്ള സമ്പർക്കത്തിലും ഇടപെടലുകളിലും മൂന്നാം സ്ഥാനവും ദുബായ്ക്കുണ്ട്. ബോസ്റ്റൺ കൺസൽട്ടിങ് ഗ്രൂപ്പ് നടത്തിയ സിറ്റീസ് ഓഫ് ചോയ്സ് ഗ്ലോബൽ സർവേയിലാണ് ഈ കണ്ടെത്തൽ. 2019-20 വർഷം നടത്തിയ സർവേയിലാണ് ലോകത്തെ പതിനാറ് വൻകിട പട്ടണങ്ങൾക്കിടയിൽ ദുബായ് തുടർച്ചയായി ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇടം നേടിയത്.

സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ജീവിത നിലവാരം തുടങ്ങിയവയിലും 72 പോയിന്റുകൾ നേടിയാണ് ദുബായ് രണ്ടാം സ്ഥാനത്ത് വന്നത്. ന്യൂയോർക്കിനാണ് ഒന്നാം സ്ഥാനം. അധികൃതരുമായുള്ള ആശയവിനിമയം, തൃപ്തികരമായ ഇടപെടലുകൾ എന്നിവയിൽ 73 പോയിന്റു നേടി മൂന്നാം സ്ഥാനവും ദുബായ് സ്വന്തമാക്കി.

സിംഗപ്പൂർ, ടൊറന്റോ എന്നിവയ്ക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ. ജീവിത നിലവാരം, സാമ്പത്തിക അവസരം, മാറ്റത്തിന്റെ ഗതിവേഗം, അധികൃതരും ജനങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ വിഷയങ്ങളിലാണ് സർവേ നടന്നത്. ഇവയിലെല്ലാം കൂടി 55 പോയിന്റുകളാണ് ദുബായ് നേടിയത്.

ലോകത്തെ 70 പട്ടണങ്ങൾക്കിടയിലാണ് സർവേ നടന്നത്. താമസക്കാരുടെ സംതൃപ്തിയിലും അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നതിലുമാണ് നഗരത്തിന്റെ വിജയമെന്ന് ബിസിജി എംഡി ക്രിസ്റ്റഫർ ഡാനിയേൽ ചൂണ്ടിക്കാട്ടി. പ്രതിഭകളെ ആകർഷിച്ച് സാമ്പത്തിക ക്ഷമത ഉയർത്തുക, വൻകിട പദ്ധതികൾക്കായി പരസ്പര വിശ്വാസവും സഹകരണവും വളർത്തുക,വിവിധ സമൂഹങ്ങളുടെ താൽപര്യങ്ങൾ ഏകോപിപ്പിക്കുക, വിഷയങ്ങളിൽ അടിയന്തരമായ ഇടപെട്ട് പരിഹാരം കാണുക തുടങ്ങിയവയും ഒരു നഗരത്തിന്റെ വിജയം നിർണയിക്കുന്ന ഘടകങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.

MORE IN GULF
SHOW MORE