അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പ്രാർഥനായജ്ഞം

church
SHARE

സർവലോകത്തിന് സൌഖ്യവും യുഎഇക്ക് അനുഗ്രഹവും എന്ന പ്രമേയത്തിൽ അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പ്രത്യേകപ്രാർഥനാ യജ്ഞം തുടങ്ങി. രണ്ടുമാസം നീളുന്ന പരിപാടി ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്. കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പരിപാടികളുടെ ഭാഗമാകും.

മഹാമാരിയുടെ പശ്ചാത്തലത്തിലാണ് അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ പ്രാർഥനായജ്ഞം സംഘടിപ്പിക്കുന്നത്. ഉദ്ഘാടനചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,  ശശി തരൂർ എം.പി തുടങ്ങിയവർ ഓൺലൈനായി പങ്കെടുത്തു.ഗ്ളോറിയ 2020 എന്ന പേരിൽ ക്രിസ്മസ് വരെ നീളുന്ന വിവിധ പരിപാടികളാണ് കത്തീഡ്രലിൻറെ നേതൃത്വത്തിൽ ഒരുക്കുന്നത്. മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ്, മുൻവിജിലൻസ് മേധാവി ഡോ.ജേക്കബ് തോമസ്, ഫാദർ ഡേവിസ് ചിറമേൽ, സാഹിത്യകാരൻ ബെന്യാമിൻ എന്നിവർക്കൊപ്പം മതമേലധ്യക്ഷൻമാരും പങ്കെടുക്കുന്ന സമ്മേളനങ്ങളുമുണ്ടാകും. യുവജനങ്ങൾക്കും വനിതകൾക്കും കുട്ടികൾക്കും പ്രത്യേകം പരിപാടികളുണ്ടാകുമെന്ന് വികാരി ഫാദർ ബെന്നി മാത്യു പറഞ്ഞു.

അതേസമയം, ഈ വർഷത്തെ കൊയ്ത്തുൽസവത്തിൻറെ ഉദ്ഘാടനം  ലുലു എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് നിർവഹിച്ചു. വിളവുകളുടെ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കുന്ന കൊയ്ത്തുൽസവത്തിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. 

MORE IN GULF
SHOW MORE
Loading...
Loading...