ഇന്ത്യക്കു പുറത്തു ആദ്യമായി ശ്രീരാമ പട്ടാഭിഷേകം; അബുദാബിയിൽ കഥകളി മഹോത്സവം

kathakali-uae
SHARE

അബുദാബിയിൽ പ്രവാസിമലയാളികൾക്കായി കഥകളി മഹോത്സവം സംഘടിപ്പിച്ചു. കേരള സോഷ്യൽ സെൻററിലാണ് കലാമണ്ഡലം ഗോപിയാശാന്‍റെ നേതൃത്വത്തിൽ കഥകളി അവതരിപ്പിച്ചത്. ഇന്ത്യക്കു പുറത്തു ആദ്യമായാണ് ശ്രീരാമ പട്ടാഭിഷേകം കഥകളി അവതരിപ്പിക്കുന്നത്.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ശ്രീരാമ പട്ടാഭിഷേകം ആട്ടക്കഥ പ്രവാസിമലയാളികൾ നിറഞ്ഞ സദസ്സിലാണ് അവതരിപ്പിച്ചത്. കലാമണ്ഡലം ഗോപി ശ്രീരാമനായും സദനം കൃഷ്ണൻ കുട്ടി ഭരതനായും കലാമണ്ഡലം വിജയകുമാർ സീതയായും അരങ്ങിലെത്തി.

സീതായനം എന്ന പേരിൽ സംഘടിപ്പിച്ച കഥകളി മഹോത്സവത്തിൽ രാമായണം കഥകളായ ബാലിവധം, രാവണ വിജയം, ശ്രീരാമ പട്ടാഭിഷേകം, തോരണ യുദ്ധം എന്നീ നാല് കഥകളാണ് അവതരിപ്പിച്ചത്. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ കലാമണ്ഡലം നീരജ്, സദനം കൃഷ്ണൻ കുട്ടി, കലാമണ്ഡലം ചമ്പക്കര വിജയൻ, കലാമണ്ഡലം നീരജ് തുടങ്ങി ഇരുപതിലധികം പേർ സീതായനത്തിൻറെ ഭാഗമായി.

അമ്പലപ്പുഴ സന്ദർശൻ കഥകളി വിദ്യാലയമാണ് കളിയോഗം ചിട്ടപ്പെടുത്തിയത്. അബുദാബി കേരള സോഷ്യൽ സെന്റർ, മണിരംഗ് അബുദാബി, ശക്‌തി തിയറ്റേഴ്‌സ് അബുദാബി എന്നിവ സംയുക്തമായാണ് എട്ടാമത് അബുദാബി കഥകളി മഹോത്സവം സംഘടിപ്പിച്ചത്.

MORE IN GULF
SHOW MORE
Loading...
Loading...