യു.എ.ഇയിൽ പൊതുമാപ്പ് നടപടികൾ ലളിതമാക്കുന്നു

uae-amnesty-t
SHARE

യു.എ.ഇയിൽ പൊതുമാപ്പ് നടപടികൾ ലളിതമാക്കാൻ താമസ, കുടിയേറ്റ വകുപ്പ് സേവനങ്ങൾ വിഭജിക്കുന്നു. യുഎഇയിലെ ഒൻപത് സേവന കേന്ദ്രങ്ങൾക്കു പുറമെ തസ്ഹീൽ സെന്ററുകളിലും അനധികൃത താമസക്കാരുടെ അപേക്ഷകൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അൻപത് തസ്ഹീൽ സെന്ററുകളാണ് യു.എ.ഇയിൽ നിലവിലുള്ളത്.

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന വിദേശികൾക്ക് നടപടികൾ ലളിതമാക്കാനാണ് താമസ കുടിയേറ്റ വകുപ്പ് സേവനങ്ങൾ വിഭജിക്കുന്നത്. നിയമലംഘകരായ തൊഴിലാളികൾ രാജ്യം വിടാതിരിക്കാൻ പ്രസിദ്ധപ്പെടുത്തിയ ഒളിച്ചോട്ട പരാതി റദ്ദാക്കുക, രാജ്യം വിടാനുള്ള ഔട്പാസിനുള്ള നടപടികൾ പൂർത്തിയാക്കുക, താൽക്കാലിക താമസത്തിനായി ആറു മാസത്തെ വീസ നൽകുക തുടങ്ങിയ സേവനങ്ങൾ പൊതുമാപ്പിനായുള്ള ഒൻപതു പ്രത്യേക സെന്ററുകളിലേക്ക് പരിമിതപ്പെടുത്തി. അനധികൃത താമസക്കാരുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങളെല്ലാം സ്വദേശിവൽക്കരണ, മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള തസ്ഹീൽ സെന്ററുകളിൽ ലഭിക്കും. അബുദാബിയിൽ പതിനഞ്ച്, ദുബായിൽ പതിനാറ്, ഷാർജയിൽ എട്ട്, അജമാൻ, ഫുജൈറ എന്നിവിടങ്ങളിൽ മൂന്ന്, റാസൽ ഖൈമയിൽ നാല് എന്നിങ്ങനെ അൻപത് തസ്ഹീൽ സെന്ററുകളിൽ സേവനം ലഭ്യമാകും. പൊതുമാപ്പിൽ രാജ്യം വിടാൻ സന്നദ്ധരായവരുടെ നടപടികൾ വേഗത്തിലാക്കാനും സേവന കേന്ദ്രങ്ങളിലെ തിരക്കു കുറയ്ക്കാനും വേണ്ടിയാണ് വിഭജനം നടത്തിയതെന്ന് ഫെഡറൽ താമസകുടിയേറ്റ വകുപ്പ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ സഈദ് അൽ റാഷിദി അറിയിച്ചു. 

MORE IN GULF
SHOW MORE