ദുബായിൽ നറുക്കെടുപ്പിൽ മലയാളികൾക്ക് കോടികളുടെ സമ്മാനം

dubai-lottery
SHARE

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് കോടികളുടെ സമ്മാനം. സതീഷ് കുമാർ എന്നയാൾക്ക്  ഏകദേശം ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചു. 0802 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ടെന്നിസ് താരം എലിനാ സ്വിറ്റോലിനയാണ് നറുക്കെടുത്തത്.

മറ്റു നറുക്കെടുപ്പുകളിൽ ഷാർജയിൽ താമസിക്കുന്ന മലയാളി കായിങ്ങിൽ മുഹമ്മദ് കുട്ടി(64) എന്നയാൾക്ക് ബിഎംഡബ്ല്യു 640എെ കാറും ദുബായിൽ താമസിക്കുന്ന രജനി സിബിക്ക് ബിഎംഡബ്ല്യു എസ് 1000 ആർആർ മോട്ടോർബൈക്കും സമ്മാനം ലഭിച്ചു.ജീവിതത്തിൽ ആദ്യമായി എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷത്തിലാണ് രജനി.  ദുബായ് ഡ്യൂട്ടി മില്ലെനിയർ പ്രമോഷൻ്റെ 1999 മുതൽ നടന്ന നറുക്കെടുപ്പുകളിൽ ആകെ 124 ഇന്ത്യക്കാർ ജേതാക്കളായിട്ടുണ്ട്. 

MORE IN GULF
SHOW MORE