ഇവിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഒമാൻ മാറ്റം വരുത്തുന്നു

oman-evisa-t
SHARE

ഇവിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഒമാൻ മാറ്റം വരുത്തുന്നു. ടൂറിസ് റ്റ് , എക് സ് പ്രസ് വിസകൾക്കുള്ള അപേക്ഷകൾ ഒാൺലൈനായി മാത്രമായി സ്വീകരിക്കാനാണ് തീരുമാനം. മാർച്ച് 21 മുതൽ ഇത് പ്രാബല്ല്യത്തിൽ വരും.

മാർച്ച് 21 മുതൽ  ടൂറിസ് റ്റ് , എക് സ് പ്രസ് വിസകൾക്കുള്ള അപേക്ഷകൾ റോയൽ ഒമാൻ പൊലീസിൻറെ വെബ് സൈറ്റ് വഴിയായിരിക്കും സ്വീകരിക്കുക. വെബ് സൈറ്റിലെ നിർദേശപ്രകാരമുള്ള വിവരങ്ങളും രേഖകളും നൽകണം.  ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫീസ് അടച്ചാൽ ഇ വിസ അനുവദിച്ചുകൊണ്ട് ഇമെയിൽ ലഭിക്കും. ഇതി െൻറ പ്രിൻറൗട്ട് അതർത്തികളിൽ പാസ് പോർട്ട് വിഭാഗം ഉദ്യോഗസ് ഥർക്ക് സർമാർപ്പിച്ചാൽ രാജ്യത്തേക്ക് പ്രവേശിക്കാം. കഴിഞ്ഞ വർഷം ജൂൺ മുതലാണ് ഒമാൻ ഇവിസ സംവിധാനം ആരംഭിച്ചത് . സ് പോൺസറില്ലാത്ത ടൂറിസ് റ്റ് വിസക്ക് 67രാജ്യക്കാരും ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്ന 116 പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവരുമായിരുന്നു ആദ്യഘട്ടത്തിൽ അർഹരായി ഉണ്ടായിരുന്നത് . പിന്നീട് രാജ്യങ്ങളുടെ പട്ടിക വിപുലീകരിച്ചിരുന്നു.

 ബ്രിട്ടനിലും അമേരിക്കയിലുമെല്ലാം തൊഴിൽ വിസയുള്ള ഇന്ത്യക്കാർക്കും സ് പോൺസറില്ലാത്ത ഇവിസ ലഭിക്കും. വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് ഒമാൻ ഇ വിസ സ മ്പ്രദായം ആരംഭിച്ചത് .  ഹോട്ടലുകൾക്കും ടൂർ ഒാപറേറ്റർമാർക്കും വിനോദസഞ്ചാരികൾക്കുള്ള വിസക്ക് ഈ സംവിധാനം വഴി എളുപ്പത്തിൽ അപേക്ഷിക്കാൻ കഴിയും.വിസാ നടപടിക്രമങ്ങളിലെ ലഘൂകരണം സഞ്ചാരികളുടെ എണ്ണം വർധിപ്പിച്ചതായി കണക്കുകൾ ചൂണ്ടികാണിക്കുന്നു.  

MORE IN GULF
SHOW MORE