നോൽ കാർഡ് ആർടിഎ ആപ്പുമായി ബന്ധിപ്പിച്ച് പാർക്കിങ് ഫീസ് അടയ്ക്കാൻ സംവിധാനം വരുന്നു

parking-fees-t
SHARE

ദുബായിൽ നോൽ കാർഡുകളുടെ ആർടിഎ മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ച് പാർക്കിങ് ഫീസ് അടയ്ക്കാൻ സംവിധാനം വരുന്നു. ദുബായ് ഗവൺമെന്റിന്റെ സ്മാർട് പദ്ധതികൾ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം.

നോൽകാർഡുകളെ ആർടിഎ ആപ്പുമായി ബന്ധിപ്പിച്ചു നിയർ ഫീൽഡ് കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യവഴി ആയിരിക്കും പാർക്കിങ് ഫീസ് ഈടാക്കുക. ഇതിനായി ആൻഡ്രോയിഡ് ഫോണിൽ ആർടിഎ ദുബായ് ആപ്പ് ഡൌൺലോഡ് ചെയ്ത് അക്കൌണ്ട് തുടങ്ങണം.  ഈ ആപ്പിലായിരിക്കും നോൽ കാർഡ് ഒാപ്ഷൻ വഴി പാർക്കിങ് ഫീസ് അടയ്ക്കാനും ടോപ് അപ് ചെയ്യാനും സാധിക്കുക. മറ്റു രീതിയിൽ പാർക്കിങ് ഫീസ് അടയ്ക്കാൻ വേണ്ടിവരുന്നതിൽ നിന്നു  30 ഫിൽസ് കുറച്ചു നൽകിയാൽ മതിയെന്നതും പുതിയ സംവിധാനത്തിന്റെ നേട്ടമാണ്. നിലവിൽ പാർക്കിങ് മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള മെഷീനുകളിൽ നോൽ കാർഡുകൾ ഉപയോഗിച്ച് പാർക്കിങ് ഫീസ് അടയ്ക്കാനാകും. അതേസമയം ഷാർജയിൽ പാർക്കിങ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പുതിയ സംവിധാനം ആരംഭിച്ചു. 

ക്യാമറ ഘടിപ്പിച്ചിട്ടുള്ള സ്മാർട് വാഹനങ്ങളാണ് ഇതിനായി ഷാർജയിൽ നിരത്തിലിറക്കുക. മണിക്കൂറിൽ 3000ൽ ഏറെ കാറുകൾ സ്കാൻ ചെയ്യാൻ ഈ ഡിജിറ്റൽ സ്കാനിങ് വാഹനത്തിനു കഴിയും. വാഹനത്തിന്റെ മുകളിലുള്ള നൂതന ക്യാമറ ഉപയോഗിച്ചാണ് നിയലംഘനങ്ങൾ കണ്ടെത്തുക. ഉദ്യോഗസ്ഥർക്ക് ഒാേരാ വാഹനത്തിന്റെയും അടുത്തെത്തി പാർക്കിങ് ഫീസ് അടച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതില്ല. എമിറേറ്റിലെ എല്ലാ മേഖലകളും ഈ വാഹനത്തിന്റെ നിരീക്ഷണ പരിധിയിലായിരിക്കും. 

MORE IN GULF
SHOW MORE