യാത്രക്കാർക്ക് താല്‍കാലിക വിസ അവതരിപ്പിക്കാനൊരുങ്ങി ദുബായ്

dubai
SHARE

ദുബായ് വഴി കണക്ഷൻ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർക്കിതാ ഒരു സന്തോഷവാർത്ത. ദുബായ് എയര്‍പോര്‍ട്ട് അധികൃതർ ട്രാൻസിസ്റ്റ്  പാസഞ്ചേഴ്സിനായി താൽകാലിക വിസ അനുവദിക്കാനൊരുങ്ങുന്നു. ദുബായിയുടെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവാകും ഈ പദ്ധതിയെന്നാണ് പ്രതീക്ഷ. വിവിധ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവരുടെ  ഒരു പ്രധാനഹബ്ബാണ് ദുബായ്. മിക്ക വിമാനസര്‍വീസുകള്‍ക്കും ദുബായിയില്‍ നിന്ന് കണക്ഷൻ ഫ്ലൈറ്റ് അവതരിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ യാത്രചെയ്യുന്നവരെയാണ് താല്‍ക്കാലിക വിസ വഴി ടൂറിസം മേഖലയിലെക്ക് അകർഷിക്കാൻ അധികൃതർ ആലോചിക്കുന്നത്. 

ലോകത്തിലെ തന്നെ ഏറ്റവും തിരക്കുള്ള വിമാനത്താവളമായാണ് ദുബായിയെ കണക്കാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 88.2 മില്യൻ യാത്രക്കാരാണ് ദുബായ് എയർപോർട്ട് വഴി യാത്ര ചെയ്തത്. അതിൽ 15.8 മില്യൻ ഇത്തരത്തിൽ യാത്ര ചെയ്തവരാണ് എന്നാണ് അധികൃതരുടെ കണക്ക്. ദുബായ് എയർപോർട്ട് വഴി യാത്ര ചെയ്യുന്ന ഈ യാത്രക്കാരെ നഗരത്തിന്റെ ടൂറിസം വ്യവസായത്തിന്റെ ഭാഗമാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.

ഇതിന്റെ പ്രാഥ‌മികഘട്ടമെന്നോണം ദുബായിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെയും കെട്ടിടങ്ങളുടെയുമെല്ലാം ഉൾക്കൊളിച്ച് വെർച്ച്വൽ റിയാലിറ്റി ടൂറും എയർപോർട്ടിൽ ആരംഭിക്കുന്നുണ്ട്. ലോകത്തിലെ ഉയരം കൂടിയ കെട്ടിടം ബൂർജ് ഖലീഫ, സെവൻ സ്റ്റാർ ഹോട്ടൽ ബൂർജ് അൽ അറബ്, ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ദുബായ് മാൾ എന്നിവയും ഇതിലുൾപ്പെടും.

MORE IN GULF
SHOW MORE