വികസന ലക്ഷ്യങ്ങളിലേക്ക് പന്തുരുട്ടി ദുബായിലെ വനിതകള്‍

Thumb Image
SHARE

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് പന്തുരുട്ടി ദുബായിലെ വനിതകള്‍. 24 ടീമുകള്‍ മാറ്റുരച്ച ഗ്ലോബൽ ഗോൾസ് വേൾഡ് കപ്പില്‍ ഡയമണ്ട് ദിവാസ് ജേതാക്കളായി. ബോളിവുഡ് നടൻ ജോൺ എബ്രഹാമിന്‍റെ സാന്നിധ്യംകൂടി യായതോടെ മല്‍സരത്തിന് ആവേശം പകര്‍ന്നു. 

സസ്റ്റെയ്നബിൾ സിറ്റിയിലെ കളിക്കളത്തിൽ സാക്ഷാൽ ലോകകപ്പ് കളിക്കുന്നതിനെക്കാൾ ആവേശത്തിലായിരുന്നു വനിതകള്‍. മേഖലയിലെ ആദ്യത്തെ വനിതാ ലോക ഫുട്ബാൾ ടൂർണമെന്‍റിന്‍റെ വീറും വാശിയും ഓരോ നീക്കത്തിലും പ്രകടം. 

ഗ്ലോബൽ ഗോൾസ് വേൾഡ് കപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ജോണ്‍ എബ്രഹാം ഒരുവേള റഫറിയുടെ കുപ്പായമണിഞ്ഞ് മത്സരം നിയന്ത്രിച്ചതോടെ കളിക്കാരുടെ ആവേശം ഇരട്ടിച്ചു. 

ആറു മിനിറ്റ് ദൈര്‍ഘ്യമുള്ള മത്സരത്തില്‍ അഞ്ച് പേരടങ്ങുന്ന 24 വനിതാ ടീമുകളാണ് മാറ്റുരച്ചത്. വിജയികള്‍ സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കുന്ന ഫൈനലിൽ പങ്കെടുക്കും. 

MORE IN GULF
SHOW MORE