സൗദിയിൽ വാഹനാപകടത്തിൽ എട്ട് മരണം

saturday-accident-2
SHARE

ദക്ഷിണ  സൗദിയിലെ   അൽബാഹയ്ക്കു  സമീപമുള്ള  ബൽജുറുശിയിൽ   ഒരു  സ്വകാര്യ   സ്ഥാപനത്തിന്റെ   മിനി  ബസ്  മറിഞ്ഞ് എട്ട്   പേർ   മരിച്ചു.   ഏഴ്  പേർക്ക്   പരുക്കേറ്റു.   ഇവരിൽ   നാല്  പേരുടെ നില   ഗുരുതരമാണ്.      ബൽജുർശിയിലെ  അഖബത്ത്‌  ഹസന   എന്ന   സ്ഥലത്ത്   ശനിയാഴ്ച   വൈകീട്ട്   പ്രാദേശിക  സമയം   അഞ്ചിനായിരുന്നു സംഭവം. അപകടത്തിൽ    മരിച്ചവരും  പരുക്കേറ്റവരും   സ്വകാര്യ  കമ്പനിയിലെ   വിദേശ  തൊഴിലാളികളാണ്.   ഇവർ ഏതു രാജ്യക്കാരാണെന്നോ മറ്റു  വിശദശാംശങ്ങളോ    അറിവായിട്ടില്ല.    

പതിനഞ്ചു   യാത്രക്കാരുമായി   ചുരം   ഇറങ്ങുകയായിരുന്ന  മിനി  ബസ്   ട്രാക്ക്  വിട്ട്   മറിയുകയായിരുന്നു.    ബസ്  അമിത  വേഗതയിലായിലുന്നുവെന്നും    അതാണ്   അപകടം   വരുത്തിവച്ചതെന്നുമാണ്    പ്രാഥമിക    റിപ്പോർട്ട്.    ഏഴു  പേർ   സംഭവസ്ഥലത്തും   ഒരാൾ   ആശുപത്രിയിലേക്കുള്ള   വഴി  മദ്ധ്യേയുമാണ്   മരിച്ചത്.    ബൽജുറുശി  പ്രിൻസ്  മശാരി   ആശുപത്രിയിലാണ്   ദുരന്തത്തിലെ  ഇരകളും  മൃതദേഹങ്ങളും.   അൽബാഹ   ഗവർണർ  ഡോ.  ഹുസാം  സഊദ്  രാജകുമാരന്റെ  നേതൃത്വത്തിലാണ്   രക്ഷാ പ്രവർത്തനങ്ങൾ   അരങ്ങേറിയത്.   രക്ഷാപ്രവർത്തകർ    ഏറെ  പ്രയാസപ്പെട്ടാണ്   മൃതദേഹങ്ങളും  പരുക്കേറ്റവരെയും    പുറത്തെടുത്തത്.

ഒരാഴ്ചയ്ക്കിടയിലെ  സൗദിയിൽ  ഉണ്ടാകുന്ന   നിരത്തിലെ   കൂട്ടക്കുരുതിയാണ്    ഇത്.    ചൊവ്വാഴ്ച   ജീസാനിലെ  സാബിയ്യഃ  -  ഹറൂബ്‌   റോഡിൽ   ഒരു   ഇന്നോവ  കാർ   ടിപ്പറിൽ  കൂട്ടിയിടിച്ച്  ഒരു  കുടുംബത്തിലെ   ഒരു    മാതാവും   അവരുടെ  ആറ്   മക്കളും  മരരിച്ചിരുന്നു.    ചൊവാഴ്ചയിലെ   ദുരന്തത്തിന്   വഴിവച്ചത്     റോഡിൻറെ  ശോച്യാവസ്ഥയായിരുന്നെങ്കിൽ  ശനിയാഴ്ചയിലെ   അപകടം   അമിതവേഗത  മൂലമാണെന്നാണ്  വിവരം. 

MORE IN GULF
SHOW MORE