ഒമാനിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു

shihas
SHARE

ഒമാൻ തലസ്ഥാനമായ മസ്‌കത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ബിദ്ബിദിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് ചെറുവണ്ണൂര്‍ എളയിടത്ത് വീട്ടില്‍ അബ്ദുല്‍ മജീദിന്റെ മകന്‍ മുഹമ്മദ് ഷിഹാസ് (28) ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. കാറില്‍ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി മാഹീന്‍ ഗുരുതരാവസ്ഥയില്‍ നിസ്‌വ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു. ഷിഹാസും മാഹീനും സഞ്ചരിച്ച വാഹനം എതിരെവന്ന സ്വദേശി കുടുംബം സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ശീതളപാനീയ വിതരണ കമ്പനിയുടെ ശര്‍ഖിയ മേഖല ഓഫീസിലെ ജീവനക്കാരാണ് ഇരുവരും. ജോലി ആവശ്യാര്‍ഥം മസ്‌കത്തിലെത്തിയ ഇവര്‍ തിരികെ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തു വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. 2016ലാണ് ഷിഹാസ് ഒമാനില്‍ എത്തിയത്. സുഹ്‌റ മാതാവും സഹ്‌ല ഭാര്യയുമാണ്. മകന്‍ ഇലാന്‍ (രണ്ടര വയസ്).

MORE IN GULF
SHOW MORE