റാസല്‍ഖൈമ റാക് ബാങ്ക് റൈഡ് റാലിയില്‍ വൻ പങ്കാളിത്തം

Thumb Image
SHARE

റാസല്‍ഖൈമയില്‍ നടന്ന റാക് ബാങ്ക് റൈഡില്‍ നൂറുകണക്കിനാളുകള്‍ ചവിട്ടിക്കയറിയത് ആരോഗ്യ ജീവിത ശൈലിയിലേക്ക്. കടുത്ത തണുപ്പിനെ അവഗണിച്ച് മലയാളികളടക്കം വിവിധ രാജ്യക്കാരായ അറുനൂറിലേറെ പേര്‍ റാലിയില്‍ പങ്കാളികളായി. 

85, 30, 10 കീലോമീറ്റര്‍ വീതം മൂന്ന് വിഭാഗങ്ങളിലായി രാവിലെ ഏഴിന് ആരംഭിച്ച മല്‍സരം റാങ്ക് ബാങ്ക് സിഇഒ പീറ്റര്‍ ഇംഗ്ലണ്ട് ഫ്ളാഗ് ഓഫ് ചെയ്തു. മൂന്നു വിഭാഗം റൈഡിലും മലയാളികള്‍ അടക്കം ഒട്ടേറെ ഇന്ത്യക്കാരും കുടുംബസമേതം പങ്കെടുത്തു. 

ആദ്യവിഭാഗത്തില്‍ ഒരു മണിക്കൂര്‍ 22 മിനിറ്റില്‍ യുഎഇയുടെ മുഹമ്മദ് അല്‍ മുറാവി ഒന്നാമതെത്തി. വനിതാ വിഭാഗത്തില്‍ നെതര്‍ലന്‍ഡ്സില്‍നിന്നുള്ള ഇവാന്‍ വാന്‍ ഹാത്തം ജേതാവായി. 30 കിലോമീറ്ററില്‍ ഫിലിപ്പീന്‍സ് സ്വദേശി ജോ മാക്സ് വില്ലറികൊയും വനിതകളില്‍ ബ്രിട്ടന്‍റെ ഇമോജന്‍ സില്‍വസ്റ്ററും വിജയിച്ചു. പത്തു കിലോമീറ്റര്‍ ഫണ്‍ റൈഡില്‍ ഗുജറാത്ത് സ്വദേശി സാന്‍ ആണ് ഒന്നാമതെത്തിയത്. 

MORE IN GULF
SHOW MORE