ഭക്ഷ്യ സുരക്ഷയില്‍ കുവൈത്തിന് ഒന്നാംസ്ഥാനം

Thumb Image
SHARE

ഭക്ഷ്യസുരക്ഷയിൽ അറബ് ലോകത്ത് കുവൈത്തിന് ഒന്നാം സ്ഥാനം. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത, ഗുണമേന്മ എന്നിവ അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ചാണ് സ്ഥാനനിർണയമെന്ന് ഭക്ഷ്യ സുരക്ഷാ വിദഗ്ധർ വെളിപ്പെടുത്തി. 

ഭക്ഷ്യസുരക്ഷാ മേഖലയിൽ പഴുതില്ലാത്ത നടപടികൾ സ്വീകരിക്കുന്ന സർക്കാർ നിലപാടാണ് കുവൈത്തിന് മികച്ച സ്ഥാനം ലഭിക്കാൻ സഹായിച്ചതെന്ന് വാർത്താവിതരണമന്ത്രി മുഹമ്മദ് അൽ ജാബ്രി അറിയിച്ചു. ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് ലോക ആരോഗ്യ സംഘടനയുടെ നിർവചനത്തിന് അനുസൃതമായ നടപടികൾ കുവൈത്ത് കൈക്കൊള്ളുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ നേടുന്നതിന് രാജ്യത്തെ സഹായിക്കുന്നത് സുസ്ഥിരതയാണെന്ന് കൃഷി-മത്സ്യ അതോറിറ്റി ഡയറക്ടർ ജനറൽ ഫൈസൽ അൽ ഹസാവി അറിയിച്ചു. 113 രാജ്യങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കനുസരിച്ച് രാജ്യാന്തര തലത്തില്‍ കുവൈത്തിന് ഇരുപത്താറാം സ്ഥാനമുണ്ട്. ഗവേഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് സ്ഥാപനമായ ഇകണോമിസ്റ്റ് ഇൻ‌റലിജൻസ് യൂണിറ്റ് ആണ് പഠനം നടത്തിയത്. 

MORE IN GULF
SHOW MORE