ദുബായിലേക്ക് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ഷാരൂഖ് ഖാൻ

Thumb Image
SHARE

ദുബായിലേക്ക് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ബോളിവുഡ് സൂപ്പർതരം ഷാരൂഖ് ഖാൻ. ദുബായ് ടൂറിസത്തിൻറെ ബി മൈ ഗസ്റ്റ് പ്രചാരണ വീഡിയോയിലാണ് സഞ്ചാരികളെ സ്വാഗതം ചെയ്ത് കിങ് ഖാൻ എത്തുന്നത്. ദുബായുടെ വിനോദസഞ്ചാര ആകർഷണങ്ങൾ പരിചയപ്പെടുത്തുന്ന ഹ്രസ്വചിത്രങ്ങളിലൂടെയാണ് ഇക്കുറി ഷാരൂഖ് ഖാൻ സ്വപ്നനഗരിയിലേക്ക് സഞ്ചാരികളെ വരവേൽക്കുന്നത്. 

ദുബായ് മാൾ, ഡൌൺ ടൌൺ, ബുർജ് ഖലീഫ എന്നിവയ്ക്കൊപ്പം ദുബായ് പാർക്കും ഇത്തവണ ബി മൈ ഗസ്റ്റ് കാംപെയിൻറെ ഭാഗമാണ്. ഒപ്പം ഹത്തയുടെ പ്രകൃതിമനോഹാരിതയും സന്ദർശകരർക്കായി അവതരിപ്പിക്കുന്നു. 

വിവിധ തരത്തിലും പ്രായത്തിലുമുള്ള വിനോദസഞ്ചാരികൾക്ക് അനുയോജ്യമായ ലോകം എന്ന തരത്തിലാണ് ഹ്രസ്വചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകൻ കബീർ ഖാനാണ് ഈ ചിത്രങ്ങളൊരുക്കിയത്. വിനോദസഞ്ചാരികൾക്കിടയിൽ അപ്രതീക്ഷിതമായി ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന തരത്തിൽ കഴിഞ്ഞ വർഷം തയാറാക്കിയ ബി മൈ ഗസ്റ്റ് കാംപെയിൻ വൻ വിജയമായിരുന്നു. 

MORE IN GULF
SHOW MORE