മൂല്യവര്‍ധിത നികുതിയില്‍നിന്ന് യുഎഇയിലെ 20 ഫ്രീസോണുകളെ ഒഴിവാക്കി

tax-uae
SHARE

മൂല്യവര്‍ധിത നികുതിയില്‍നിന്ന് യുഎഇയിലെ 20 ഫ്രീസോണുകളെ ഒഴിവാക്കി. ജനുവരി ഒന്നു മുതല്‍ നിലവില്‍വന്ന വാറ്റ് നിയമത്തില്‍നിന്നാണ് തിരഞ്ഞെടുത്ത ഫ്രീസോണുകളെ ഒഴിവാക്കിയത്. മന്ത്രിസഭാ തീരുമാനം ഫ്രീസോണ്‍ സ്ഥാപനങ്ങള്‍ക്ക് ആശ്വാസമായി. 

യുഎഇയിലെ പ്രത്യേക സാന്പത്തിക മേഖലകളാണ് ഫ്രീസോണുകള്‍. തൊഴില്‍ നിയമങ്ങളിലക്കം രാജ്യത്തെ പല നിയമങ്ങളിലും ഫ്രീസോണുകള്‍ക്ക് ഇളവുകളുണ്ട്. രാജ്യത്തെ 45 ഫ്രീസോണുകളില്‍ 20 എണ്ണത്തിനാണ് മൂല്യവര്‍ധിത നികുതിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ 20 പ്രത്യേക സാന്പത്തിക മേഖലകള്‍ തമ്മിലുള്ള ചരക്ക് നീക്കത്തിന് മാത്രമായിരിക്കും ഇളവ്. പ്രത്യേക സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളും കസ്റ്റംസും ആഗമന, നിര്‍ഗമന കവാടവും ഉള്ള ഫ്രീസോണുകളെയാണ് നികുതിയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ദുബായിലെ ഏഴും അബുദാബിയിലെ മൂന്നും ഫ്രീസോണുകള്‍ക്ക് ഈ ഇളവ് ലഭിക്കും. ജബല്‍അലി ഫ്രീസോണ്‍, ദുബായ്, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ എയര്‍ എയര്‍പോര്‍ട്ട് ഫ്രീസോണുകള്‍, അബുദാബി ഖലീഫ പോര്‍ട്ട്, ഖലീഫ ഇന്‍ഡസ്ട്രിലയല്‍ സോണ്‍ ഉള്‍പെടെ ഉല്‍പാദനത്തിനും സംഭരണത്തിനും സംസ്കരണത്തിനും സംവിധാനമുള്ള ഫ്രീസോണുകളാണ് ഇതില്‍ ഉള്‍പെടുക. 

MORE IN GULF
SHOW MORE