പുതുവർഷ രാവിൽ പുതു ചരിത്രം കുറിക്കാനൊരുങ്ങി ബുർജ് ഖലീഫ

Thumb Image
SHARE

പുതുവർഷ രാവിൽ പുതു ചരിത്രം കുറിക്കാനൊരുങ്ങി ബുർജ് ഖലീഫ. ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് ഷോയാണ് ഈ പുതുവർഷ രാവിൽ ബുർജ് ഖലീഫ ഒരുക്കി വച്ചിരിക്കുന്നതെന്നാണ് സൂചനകൾ. 

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പുതുവൽസരാഘോഷങ്ങളാണ് ദുബായ് ബുർജ് ഖലീഫയിൽ നടക്കാറുള്ളത്. ലൈറ്റ് അപ്പ് 2018 എന്ന പേരിൽ മനോഹരമായ ലൈറ്റ് ഷോ ഒരുക്കിയാണ് ബുർജ് ഖലീഫ ഇത്തവണ പുതുവൽസരത്തെ വരവേൽക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് ഷോയ ആയിരിക്കും ഇതെന്നാണ് സൂചനകൾ. അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന വിസ്മയകാഴ്ച എന്നാണ് ബുർജ് ഖലീഫയുടെ ഉടമകളായ എമാർ പ്രോപ്പർട്ടീസ് അറിയിച്ചിരിക്കുന്നത്. യുഎഇയുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതും രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താന് ആദരവ് അർപ്പിക്കുന്നതും ആകും പുതുവർഷ രാവിലെ ലൈറ്റ് ഷോ. ബുർജ് ഖലീഫയോട് ചേർന്നുള്ള ഡൌൺ ടൌണിലും ആഘോഷക്കാഴ്ചകളുണ്ടാകും. ബുർജ് പാർക്കിൽ പരിപാടി ആസ്വദിക്കുന്നതിന് ജനങ്ങൾക്ക് സൌകര്യം ഒരുക്കിയിട്ടുണ്ട്. മുപ്പത്തിയൊന്നിന് വൈകിട്ട് അഞ്ചു മണിക്ക് ദുബായ് ഫൌണ്ടനിലാണ് ആഘോഷങ്ങ പരിപാടികൾക്ക് തുടക്കമാവുക. അതെസമയം ദുബൈയിലെ പുതുവര്‍ഷാഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണമായ ബുര്‍ജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗം ഈ വര്‍ഷം ഉണ്ടാകില്ലന്നാണ് സൂചനകൾ. പഴയതിനോട് വിടപറയും പുതിയതിനെ വരവേല്‍ക്കും എന്നാണ് ഇത്തവണത്തെ ആഘോഷങ്ങളെ കുറിച്ച് ഇമാറിൻറെ വിശദീകരണം.

MORE IN GULF
SHOW MORE