ഒമാന്‍ കമ്പനികൾ സ്വദേശിവൽക്കരണത്തിനുള്ള പദ്ധതികൾ സമർപ്പിക്കണണെന്ന് മന്ത്രാലയം

Thumb Image
SHARE

ഒമാനിൽ വിദേശ തൊഴിലാളികളെ നിയമിക്കണമെങ്കിൽ കമ്പനികൾ സ്വദേശിവൽക്കരണത്തിനുള്ള പദ്ധതികൾ സമർപ്പിക്കണണെന്ന് മാനവവിഭവശേഷി മന്ത്രാലയം. സ്വകാരപ്യമേഖലയിലെ കന്പനികൾ ഈ മാസം 31ന് അകം പദ്ധതികൾ സമർപ്പിക്കണം. 

സ്വദേശിവത്​കരണം ശക്​തമാക്കുന്നതോടൊപ്പം രാജ്യത്തെ തൊഴിൽ മേഖലയിൽ വലിയ പരിഷ്​കണം കൊണ്ടുവരാനുമുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ നിർദേശം. അടുത്തവർഷം വിദേശ തൊഴിലാളികളെ നിയമിക്കണമെങ്കിൽ കമ്പനികൾ സ്വദേശിവത്​കരണ പദ്ധതി സമർപ്പിക്കണമെന്ന്​ മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി,സ്വദേശിവത്​കരണ പദ്ധതി സമർപ്പിക്കാത്ത കമ്പനികൾ വിദേശികളെ നിയമിക്കാൻ നൽകുന്ന അപക്ഷകൾ മന്ത്രാലയം പരിഗണിക്കില്ല. സ്വ​േദശിവത്​കരണ പദ്ധതിയുടെ മാതൃക മന്ത്രാലയത്തിന്റെ വെബ്​സൈറ്റിൽ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതിനു പുറമേ നിബന്ധനകൾക്ക് വിധേയമായി തൊഴിലാളികളെ പിരിച്ചു വിടുന്നതിനും കന്പനികൾക്ക് മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ പിരിച്ചുവിടുന്നതി​െൻറ കാരണം കമ്പനികൾ നിർബന്ധമായും ബോധിപ്പിക്കണം. വിദേശിയെ പിരിച്ചു വിട്ട് ആ സ്ഥാനത്ത് സ്വദേശിക്ക് ജോലി നൽകുന്നതിന് മന്ത്രാലയം അനുമതി നൽകും. എന്നാൽ സ്വദേശികളെ പിരിച്ച് വിട്ടാൽ സ്ഥാനത്ത് വിദേശികളെ നിയമിക്കാൻ അനുവാദമില്ല. സ്വദേശിവത്​കരണം ശക്​തിപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

MORE IN GULF
SHOW MORE