ദുബായിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപകരിൽ ഇന്ത്യക്കാർ മുന്നില്

Thumb Image
SHARE

ദുബായിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപകരിൽ ഇന്ത്യക്കാർ മുന്നില്‍. ജനുവരി മുതൽ നവംബർ വരെയുള്ള കാലഘട്ടത്തിൽ 2094 കോടി ദിർഹത്തിന്‍റെ ഇടപാടാണ് ഇന്ത്യക്കാര്‍ നടത്തിയത്. 

ദുബായ് ലാൻഡ് ഡിപ്പാർട്മെന്‍റിന്‍റെ റിയൽ എസ്റ്റേറ്റ് സ്റ്റഡീസ് ആൻഡ് റിസർച്ച് വകുപ്പ് നടത്തിയ പഠനത്തിലാണ് ഇന്ത്യക്കാരുടെ നിക്ഷേപത്തുക വെളിപ്പെടുത്തിയത്. ഇന്ത്യൻ നിക്ഷേപകർക്ക് ദുബായ് ഏറെ പ്രാധാന്യം നൽകുന്നതിന് തെളിവാണ് ഈ മികവെന്നും ചൂണ്ടിക്കാട്ടുന്നു. 7810 നിക്ഷേപങ്ങളിലൂടെയാണ് ഇന്ത്യക്കാര്‍ 2094 കോടി ദിര്‍ഹത്തിന്‍റെ ഇടപാട് നടത്തിയത്. റിയൽ എസ്റ്റേറ്റ് വിപണിയിൽ ജോലി ചെയ്യുന്ന 1295 ഇന്ത്യക്കാര്‍ക്ക് 22.6 കോടി ദിർഹം കമ്മീഷന്‍ ലഭിച്ചതായും കണക്കൂകള്‍ ചൂണ്ടിക്കാട്ടുന്നു. റിയൽ എസ്റ്റേറ്റ് രംഗത്ത് ഇന്ത്യൻ നിക്ഷേപം പ്രോൽസാഹിപ്പിക്കാനായി ക്യു4 കൺസൽട്ടൻസുമായി ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്‍റ് കരാര്‍ ഒപ്പിട്ടു. ലോകത്തിലെ ഏറ്റവും മികച്ച റിയൽ എസ്റ്റേറ്റ് കേന്ദ്രമായി വളരാനുള്ള ദുബായിയുടെ ശ്രമങ്ങൾക്ക് ക്യു4 കൺസൽട്ടൻസ് വേണ്ട പിന്തുണ നൽകും. നിക്ഷേപ അവസരങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും അവരവർക്ക് ഇഷ്ടമുള്ള ഭാഷയിൽ കാര്യങ്ങൾ വിശദീകരിക്കുന്നതോടെ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. 

MORE IN GULF
SHOW MORE