യുഎഇയിൽ വാഹനങ്ങൾക്ക് സ്ഥിരം റജിസ്ട്രേഷൻ കാർഡുകൾ

Thumb Image
SHARE

യുഎഇയിൽ വാഹനങ്ങൾക്ക് ഇനി മുതൽ സ്ഥിരം റജിസ്ട്രേഷൻ കാർഡുകൾ. നിലവിൽ ഒരു വർഷം മാത്രമാണ് വാഹന റജിസ്ട്രേഷൻ കാർഡുകളുടെ കാലാവധി. 

വാഹനത്തിൻറെ ഇൻഷുറൻസ് വിശദാംശങ്ങളും, റജിസ്ട്രേഷൻ കാലാവധിയും രേഖപ്പെടുത്തതെയായിരിക്കും സ്ഥിരം റജിസ്ട്രേഷൻ കാർഡുകൾ വാഹന ഉടമയ്ക്ക് നൽകുക. വാഹനത്തിൻറെ വാർഷിക പരിശോധനയുടെയും റജിസ്ട്രേഷൻറെയും ഇൻഷുറൻസിൻറെ വിശദാംശങ്ങൾ ആർ.ടി.എയുടെ സെർവറിൽ സൂക്ഷിക്കും. എല്ലാ വർഷവും നിശ്ചിത സമയത്ത് വാഹനം വാർഷിക പരിശോധനയ്ക്ക് വിധേയമാക്കുകയും, ഇൻഷുറൻസ് പുതുക്കകയും ചെയ്തില്ലെങ്കിൽ സ്ഥിരം റജിസ്ട്രേഷൻ കാർഡ് അസാധുവാകും. ഈ മാസം മുതലാണ് പുതിയ കാർഡുകൾ വാഹന ഉടമകൾക്ക് നൽകി തുടങ്ങിയത്. എല്ലാ വർഷവും ഇൻഷുറൻസ് പുതുക്കി വാർഷിക പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമായിരുന്നു ഇതുവരെ റജിസ്ട്രേഷൻ കാർഡുകൾ പുതുക്കി നൽകിയിരുന്നത്. പരിശോധനകളിൽ മാറ്റമില്ലെങ്കിലും കാർഡുകൾ പുതുക്കി വാങ്ങുന്നതിനായി ഇനി മുതൽ വാഹന ഉടമകൾ ആർടിഎ ഓഫീസുകളിൽ പോകേണ്ടതില്ലെന്നതാണ് പ്രധാന ഗുണം. ആർടിഎയുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമവും ലളിതവും ആക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്. 

MORE IN GULF
SHOW MORE