സൗദി അറേബ്യയില്‍ സിനിമാ തീയേറ്ററുകള്‍ തുറക്കുന്നു

Thumb Image
SHARE

സൗദി അറേബ്യയില്‍ അടുത്ത വര്‍ഷം മുതല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കുന്നു. 35 വര്‍ഷത്തിന് ശേഷമാണ് സിനിമാപ്രദര്‍ശനം വീണ്ടും പുനഃരാരംഭിക്കുന്നത്. സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. 

2018 മാര്‍ച്ചില്‍തന്നെ സൌദിയില്‍ സിനിമാപ്രദര്‍ശനം അനുവദിക്കുമെന്ന് സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. അവാദ് അല്‍ അവാദ് വ്യക്തമാക്കി. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കമ്മീഷന്‍ ഫോര്‍ വിഷ്വല്‍ മീഡിയാ ബോര്‍ഡാണ് സാമൂഹിക ജീവിതത്തില്‍ വഴിത്തിരിവായി മാറുന്ന തീരുമാനം എടുത്തത്. സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട നിയമാവലി തയാറാക്കി 90 ദിവസത്തിനകം തിയേറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കും. ഇതുസംബന്ധിച്ച നടപടികള്‍ ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ പൂര്‍ത്തീകരിക്കും. സൌദി മാധ്യമ നയം അനുസരിച്ച് സിനിമകളുടെ ഉള്ളടക്കം നിരീക്ഷിക്കും. മൂല്യങ്ങള്‍ക്ക് നിരക്കുന്ന സിനിമകള്‍ക്കു മാത്രമേ പ്രദര്‍ശന അനുമതിയുണ്ടാകൂ. ശരീഅത്തിനും സദാചാര മൂല്യങ്ങള്‍ക്കും വിരുദ്ധമായ സിനിമകള്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി 2018 ജൂണില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനും അനുമതി നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 

MORE IN GULF
SHOW MORE