ദുബായ് കരാമ സെൻറർ ഷോറൂമിൻറെ വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

Thumb Image
SHARE

സ്കൈ ജുവലറി ദുബായ് കരാമ സെൻറർ ഷോറൂമിൻറെ നാലാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. വാർഷികാഘോഷത്തിൻറെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തിയവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ഷസ്മിത ഭരത് രാജും സ്കൈ ജുവലറി ചെയർമാൻ ബാബു ജോണും, പത്നി ഡെയ്സി ബാബു ജോണും ചേർന്ന് കേക്ക് മുറിച്ച് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഭാഗ്യശാലിയായ തിരഞ്ഞെടുക്കപ്പെട്ട ഷസ്മിതയ്ക്ക് മൂന്നു പവൻ സ്വർണം സമ്മാനമായി നൽകി. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കളറിങ് മൽസരത്തിൽ അമീന അഫ്സൽ, ജെയ്വാൻസ് മോഹൻ എന്നിവർ വിജയികളായി.

MORE IN GULF
SHOW MORE