യു.എ.ഇയിൽ നിന്ന് പണമയക്കാനുളള ചെലവിന് നേരിയ തോതിൽ വർധന

Thumb Image
SHARE

യു.എ.ഇയിൽ നിന്ന് പണമിടപാടുകള്‍ക്കുള്ള സേവന നിരക്കിന് മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നു. ഇതോടെ നാട്ടിലേക്ക് പണമയക്കാനുള്ള ചെലവ് നേരിയ തോതിൽ വർധിക്കും. യു.എ.ഇയിൽനിന്ന് 1000 ദിർഹം വരെ അയക്കാൻ 16 ദിർഹമാണ് സേവന നിരക്ക്. 1000 ദിർഹത്തിന് മുകളിലുള്ള തുകയ്ക്ക് 22 ദിർഹമാണ് സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്. പല എക്സ്ചേഞ്ചുകളിലും വ്യത്യസ്ത നിരക്കാണ് ഫിസായി ഈടാക്കുന്നത്. ഫീസിന്‍റെ അഞ്ചു ശതമാനം വാറ്റായി നല്‍കണമെന്ന തീരുമാനം വിനിമയത്തെ കാര്യമായി ബാധിക്കില്ലെന്നാണ് പണമിടപാട് സ്ഥാപനങ്ങളുടെ പ്രതീക്ഷ. 

ജനുവരി മുതല്‍ ജൂണ്‍ വരെ യുഎഇയില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്ക് 7800 കോടി ദിർഹം അയച്ചതായാണ് സെൻട്രൽ ബാങ്കിന്‍റെ കണക്ക്. മുന്‍ വര്‍ഷം അയച്ചതിന്‍റെ 48.5 ശതമാനം വരുമിത്. 2016ൽ 16,080 കോടി ദിർഹം അയച്ചിരുന്നു. ഇന്ത്യയിലേക്കാണ് കൂടുതല്‍ പണമൊഴുക്ക് ഉണ്ടായത്. പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ഈജിപ്ത്, ബ്രിട്ടീഷ് രാജ്യക്കാരാണ് തൊട്ടുപിന്നില്‍. 

MORE IN GULF
SHOW MORE