എമിറേറ്റ്സ് റോഡിൽ വാഹനാപകടം: 2 കുട്ടികൾ മരിച്ചു

emirates-accident
SHARE

ഉമ്മുൽ ഖുവൈൻ: എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. 

കാറും ചരക്കു വാഹനവും കൂട്ടിയിടിച്ചാണ് അപകടം. എമിറേറ്റ്സ്  റോഡിലൂടെ ഷാർജയിലേക്ക്  സഞ്ചരിച്ച വാഹനം  മുൻപിൽ സഞ്ചരിച്ച ഹെവി വാഹനത്തിൽ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിൽ കുടുങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കുട്ടികൾ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായി ഉമ്മുൽ ഖുവൈൻ സിവിൽ ഡിഫൻസ് വിഭാഗം ഡയറക്ടർ കേണൽ ഹസൻ അലി ബിൻ സറം അറിയിച്ചു. 

അപകട വിവരം കിട്ടിയ ഉടൻ ആംബുലൻസ് വാഹനങ്ങളും രക്ഷാ ഉദ്യോഗസ്ഥരും സംഭവത്ത് എത്തിയിരുന്നു. പരുക്കേറ്റവരെ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിച്ചതായി കേണൽ ഹസൻ പറഞ്ഞു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. അതിവേഗ പാതകളിലൂടെ വാഹനം ഓടിക്കുന്നവർ വേഗപരിധി ശ്രദ്ധിക്കുകയും മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 

MORE IN GULF
SHOW MORE