ഷാർജയിലെ മലീഹ–അൽ ഫയാ റോഡിൽ വേഗപരിധി വർധിപ്പിച്ചു

radar
SHARE

മലീഹ–അൽ ഫയാ റോഡിൽ വേഗ പരിധി മണിക്കൂറിൽ 80 കിലോ മീറ്ററിൽ നിന്ന് 100 കിലോ മീറ്ററായി വർധിപ്പിച്ചു. 20 കിലോ മീറ്ററാണ് അധികവേഗം (ഗ്രേസ് ലിമിറ്റ്)  ലഭിക്കുക. വേഗം 120ൽ  കൂടിയാൽ റഡാറുകൾ പിടികൂടും.

ഇൗ റോഡിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായ ഉടൻ പുതിയ വേഗ നിയന്ത്രണത്തിനുള്ള റഡാറുകൾ സ്ഥാപിക്കുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു. ഷാർജ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിന്റെ ആസൂത്രണത്തിന്റെ ഭാഗമായാണ് പുതിയ നടപടി.  

ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നവരെ റഡാറുകൾ പിടികൂടി തക്കതായ പിഴ ചുമത്തുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. 

MORE IN GULF
SHOW MORE