സൗദിയിൽ പെട്രോളിനും ഡീസലിനും വാറ്റ് ഏർപ്പെടുത്തും

petrol-vat-t
SHARE

സൗദി അറേബ്യയിൽ പെട്രോളിനും ഡീസലിനും അടുത്ത വർഷം മുതൽ വാറ്റ് ഏർപ്പെടുത്തും. ഇതിനു പുറമേ പൊതുഗതാഗത യാത്രാ നിരക്കിലും വാറ്റ് നൽകേണ്ടി വരും. 

ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ധാരണയനുസരിച്ച് അടുത്ത വർഷം ജനുവരി ഒന്നു മുതലാണ് സൌദി അറേബ്യ വാറ്റ് നടപ്പിലാക്കുന്നത്. അഞ്ചു ശതമാനം മൂല്യവർധിത നികുതി ഏർപ്പെടുത്താനാണ് ജിസിസി രാജ്യങ്ങളുടെ ധാരണ. പൊതുഗതാഗത സംവിധാനം മൂല്യവർധിത നികുതിയുടെ ഭാഗമാകുന്നതോടെ ടിക്കറ്റ് നിരക്കിനൊപ്പം അതിൻറെ അഞ്ചു ശതമാനം കൂടി യാത്രക്കാർ നികുതി ഇനത്തിൽ നൽകേണ്ടി വരും. അതേസമയം വാഹനങ്ങളുടെ അറ്റകുറ്റപ്പണി, പാർക്കിങ് നിരക്കുകൾ, കസ്റ്റംസ് തീരുവ, തുടങ്ങിയവയെ വാറ്റിൻറെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനു പുറമേ പണമിടപാടുകളും വാഹന ഇടപാടുകളും വാറ്റിൻറെ പരിധിയിൽ നിന്ന് ഒഴിവാക്കും. 

കെട്ടിടങ്ങളുടെ വാടക കരാറുകൾക്കും മൂല്യവർധിത നികുതിയിൽ നിന്ന് ഇളവുണ്ടാകുമെന്നാണ് സൂചന. ഓരോ ഉൽപ്പന്നത്തിൻറെയും ഉൽപാദനം മുതൽ ചില്ലറ വിൽപന വരെ ഉള്ള ഓരോ ഘട്ടത്തിലും മൂല്യവർധിത നികുതി ഈടാക്കും. എണ്ണയിതര വരുമാന സ്രോതസുകളെന്ന സൌദി കിരീടാവകാശിയുടെ ലക്ഷ്യത്തിന് കൂടുതൽ കരുത്തു പകരുന്നതാണ് മൂല്യവർധിത നികുതി സംവിധാനം. 

MORE IN GULF
SHOW MORE