ദുബായിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിൽ നിയന്ത്രണം

licence-control-t
SHARE

ദുബായിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് കുറയ്ക്കാൻ ആലോചന. ഗതാഗത കുരുക്ക് കുറയ്ക്കാനുള്ള ആര്‍ടിഎയുടെ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. 

വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിൽനിന്നും ചില തസ്തികകൾ ഒഴിവാക്കാനാണ് ആർടിഎ ആലോചിക്കുന്നത്. ഇതിനു പുറമെ പഴയ വാഹനങ്ങൾ നിരത്തിൽ ഇറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിരക്കിൽ മാറ്റം വരുത്താനും എന്‍ജിൻ ശേഷിക്ക് അനുസൃതമായി ലൈസൻസ് ക്രമീകരിക്കാനും ആലോചിക്കുന്നുണ്ട്. വര്‍ഷത്തില്‍ വാഹനം ഓടിയ കിലോമീറ്ററും ഉണ്ടാക്കിയ അപകടവും പരിശോധിച്ചായിരിക്കും ഇൻഷൂറൻസ് പുതുക്കുക. അധിക ഇന്ധന ഉപയോഗത്തിന് നിരക്ക് ഈടാക്കി പൊതു ഗതാഗത പുരോഗതിക്കായി പ്രയോജനപ്പെടുത്തണമെന്ന നിർദേശവും പരിഗണനയിലുണ്ട്. പ്രകൃതി സൗഹൃദമല്ലാത്ത വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും അത്തരം വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള ഫീസിലും മാറ്റം വരുത്തും. അതോടൊപ്പം പ്രകൃതി സൗഹൃദ വാഹനങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി വാഹന ഉടമകള്‍ക്ക് ആനുകൂല്യങ്ങൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. 

MORE IN GULF
SHOW MORE