ദുബായില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച ഭക്ഷ്യസ്ഥാപനങ്ങള്‍ക്ക് എ പ്ലസ്

Thumb Image
SHARE

മികവിന്‍റെ മാനദണ്ഡങ്ങള്‍ പാലിച്ച് ദുബായിലെ ഭക്ഷ്യസ്ഥാപനങ്ങള്‍ക്ക് നഗരസഭയുടെ എ പ്ലസ്. ശുചിത്വം, സുരക്ഷ, ഭക്ഷണ ക്രമീകരണം എന്നിവ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് 2,414 ഭക്ഷ്യ സ്ഥാപനങ്ങൾ എ പ്ലസ് നേടിയത്. 

നഗരസഭയുടെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പൂര്‍ണമായും പാലിച്ച സ്ഥാപനങ്ങള്‍ക്കാണ് മികവിന്‍റെ അടിസ്ഥാനത്തില്‍ എ പ്ലസ് നല്‍കിയത്. ഇതിനായി നഗരസഭയുടെ വിദഗ്ധ സമിതി ഈ വർഷം 26,285 പരിശോധനകള്‍ നടത്തിയിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്ത 124 സ്ഥാപനങ്ങൾ മുനിസിപ്പാലിറ്റി അടപ്പിച്ചു. വിദഗ്ധ സമിതി ചൂണ്ടിക്കാണിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുകയും ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത ശേഷമേ ഈ സ്ഥാപനങ്ങൾക്ക് വീണ്ടും പ്രവർത്തിക്കാൻ അനുമതി നല്‍കൂ. ഗുരുതര നിയമലംഘനം കണ്ടെത്തിയാൽ ചുവപ്പു കാർഡ് നൽകും. പ്രശ്നം പരിഹരിക്കാത്തവരുടെ സ്ഥാപനം എന്നെന്നേക്കുമായി അടച്ചുപൂട്ടും. വന്‍ തോതിൽ ഭക്ഷണമുണ്ടാക്കുന്ന ഹോട്ടലുകൾ, റസ്റ്ററന്‍റുകൾ തുടങ്ങി ചെറുകിട ഭക്ഷ്യസ്ഥാപനങ്ങള്‍ വരെ പരിശോധനാ വിധേയമാക്കുന്നുണ്ട്. ചെറുതും വലുതുമായ ഭക്ഷ്യ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് നിയമം കര്‍ശനമാക്കുന്നത്. മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് മികവിനുള്ള സപ്ത നക്ഷത്ര പദവി നേടാന്‍ എല്ലാ സ്ഥാപനങ്ങളും ശ്രമിക്കണമെന്നും നഗരസഭ അഭ്യര്‍ഥിച്ചു. നിയമലംഘനത്തെക്കുറിച്ച് 800 900 നമ്പറിലാണ് പരാതിപ്പെടേണ്ടതെന്നും നഗരസഭ അഭ്യര്‍ഥിച്ചു. 

MORE IN GULF
SHOW MORE