റാസല്‍ഖൈമയിൽ കനത്ത മഴ: മലയാളി വിദ്യാര്‍ഥിയെ കാണാതായി

Ras-Al-Khaimah-rain
File Photo
SHARE

റാസല്‍ഖൈമയിലുണ്ടായ ശക്തമായ മഴയില്‍ മലയാളി വിദ്യാര്‍ഥിയെ ഒഴുക്കില്‍​പ്പെട്ട്​ കാണാതായി. ബിര്‍ല യൂനിവേഴ്സിറ്റിയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ആല്‍ബര്‍ട്ട് ജോയി​(18)​യെ ആണ് കാണാതായത്. ​​പത്തനംതിട്ട കോന്നി സ്വദേശി തടത്തില്‍ ജോയ്-വല്‍സമ്മ ദമ്പതികളുടെ മകനാണ്. ‍

ഇന്നലെ വൈകിട്ട്​അഞ്ചിന് ​സുഹൃത്തുക്കളുമൊന്നിച്ച് സവാരിക്കിറങ്ങിയതായിരുന്നു. ​പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ആല്‍ബര്‍ട്ട് ഓടിച്ചിരുന്ന വാഹനം ഒലിച്ചുപോകുകയായിരുന്നു. മലവെള്ളം ഒഴുകി വരുന്നത് കണ്ട് മറ്റു വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടു. വാഹനം മറ്റൊരു സ്ഥലത്തുനിന്ന് കണ്ടെത്തി.  ആല്‍ബര്‍ട്ടിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

MORE IN GULF
SHOW MORE