സൗദി–കോഴിക്കോട് വിമാനത്തിൽ ദേഹാസ്വാസ്ഥ്യം; മലയാളി അബുദാബിയിൽ മരിച്ചു

muhemmed-salim15-11
SHARE

അബുദാബി– സൗദി അറേബിയയിൽ നിന്നു കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരനായ മലയാളി യുവാവ് അബുദാബിയിൽ മരിച്ചു.  മലപ്പുറം സ്വദേശി മുഹമ്മദ് സലിം (35) ആണ് മരിച്ചത്. ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ഇന്ന്(ബുധൻ) വൈകിട്ട് 3.15ന് വിമാനം അടിയന്തരമായി അബുദാബിയിൽ ഇറക്കിയ ശേഷം മഫ്റഖ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.എെഎക്സ് 322  എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് സലീം. 14 വർഷമായി സൗദിയിലുള്ള ഇദ്ദേഹം റിയാദിൽ ഇലക്ട്രീഷ്യനായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

MORE IN GULF
SHOW MORE