പിതാവിന്റെയും മകളുടെയും പുസ്തകങ്ങൾക്ക് ഒരേ വേദിയിൽ പ്രകാശനം

lamia-ajumin
SHARE

ഷാർജ ​രാജ്യാന്തര പുസ്‌തമേളയിലെ വേറി​ട്ട​ പരിപാടിയായി​ പിതാവിന്റെയും മകളുടെയും പുസ്തക പ്രകാശനങ്ങൾ. ഔർ ഓൺ ഇംഗ്ലീഷ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർ​ഥിനി ലാമിയ അഞ്ജുമിന്റെ​ ​അൺ സ്പോക്കൺ എന്ന ഇംഗ്ലീ​ഷ് കവിതാ സമാഹാരവും​ പിതാവും ​എഴുത്തുകാരനുമായ ഷാജി ഹനീഫിന്റെ​ അദൃശ്യ വർണങ്ങൾ എന്ന കവിതാ സമാഹാരവുമാണ് ഒരേ വേദിയിൽ പ്രകാശിപ്പിച്ചത്.

ലാമിയയുടെ പുസ്തകം സി രാധാകൃഷ്ണൻ, ജോർജ് ഓണക്കൂറിന്‌ നൽകി പ്രകാശിപ്പി​ച്ചു​. ഷാജി ഹനീഫിന്റെ പുസ്തകം എം.എ. ബേബി , ജോർജ് ഓണക്കൂറിന്‌ നൽകി​യും പ്രകാ​ശനം ചെയ്തു. സലീം അയ്യനത്തിന്റെ എച്ച് ടു ഒ  എന്ന കഥാസമാഹാരത്തിന്റെ ​രാജ്യാന്തര തലത്തിലെ റിലീസും സി രാധാ കൃഷ്ണൻ ഷാനിബ് കമാലിന് നൽകി നിർവ്വഹിച്ചു. 

കെ​.​എം​.​അബ്ബാസ്, എം​.​സി​.​എ​.​നാസർ, സാദിഖ് കാവിൽ, വെള്ളിയോടൻ, സലീം അയ്യനത്ത്, കെ​.​മോഹൻ കുമാർ​, ​ഉണ്ണി കുലുക്കല്ലൂർ​ എന്നിവർ ​പ്രസംഗിച്ചു. ഷാജി ഹനീഫ്, ലാമിയ അ​ഞ്ജും​എന്നിവർ മറുപടി പ്രസംഗം നടത്തി. 

MORE IN GULF
SHOW MORE