സമൂഹമാധ്യമങ്ങളിലെ പ്രചരണം തെറ്റ്; യുഎഇയിൽ പുതിയ കറൻസികൾ ഇറക്കിയിട്ടില്ല

mubarak-rashid-gamis-al-man
SHARE

യുഎഇയില്‍ പുതിയ കറന്‍സികള്‍ പുറത്തിറക്കിയിട്ടില്ലെന്നു സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പുതിയ കറന്‍സികള്‍ക്ക് സെന്റട്രല്‍ ബാങ്കുമായി ബന്ധമൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു. 

യുഎഇയില്‍ വിനിമയത്തിനെത്തിയ പുതിയ കറന്‍സികള്‍ എന്നു കാണിച്ചു പലതരത്തിലും വര്‍ണത്തിലുമുള്ള ദിര്‍ഹമുകളുടെ  പടങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ വിശദീകരണം.   

സെന്‍ട്രല്‍ ബാങ്ക് അത്തരം കറന്‍സികള്‍ ഇറക്കിയിട്ടില്ലെന്നു ഗവര്‍ണര്‍ മുബാറക് റാഷിദ് ഖമീസ് അല്‍ മന്‍സൂരി അറിയിച്ചു.1980 ലെ ഫെഡറല്‍ നിയമം പത്താം നമ്പര്‍ പ്രകാരമാണ് വിലവിലുള്ള കറന്‍സികളില്‍ പുറത്തിറക്കിയത്. ഇതല്ലാതെ മറ്റു കറന്‍സികള്‍ ഒന്നും സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MORE IN GULF
SHOW MORE