പുസ്തകോൽസവത്തിന് സമാപനം

Thumb Image
SHARE

ഈ വർഷത്തെ ഷാർജ രാജ്യാന്തര പുസ്തകോൽസവം നാളെ സമാപിക്കും. അറുപത് രാജ്യങ്ങളിൽ നിന്ന് 1500ൽ അധികം പ്രസാധകരാണ് ഇത്തവണ പുസ്തകോൽസവത്തിനെത്തിയത്. 

അക്ഷരങ്ങളുടെയും വായനയുടെയും വിശാലമായ ലോകം സമ്മാനിച്ചാണ് ഷാർജ പുസ്തകോൽസവം കൊടിയിറങ്ങുന്നത്. പതിനഞ്ച് ലക്ഷത്തോളം പുസ്തകങ്ങളാണ് ഇത്തവണ പുസ്തകോൽസവത്തിൽ ഉണ്ടായിരുന്നത്.. ചർച്ചകൾ, കവിയരങ്ങ്, കുട്ടികളുടെ പരിപാടി, എഴുത്തുകാരനുമായി മുഖാമുഖം, കലാപരിപാടികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ പുസ്തകോൽസവത്തിലുണ്ടായി. മലയാളത്തിൽ നിന്ന് എം.ടി.വാസുദേവൻ നായർ, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സിവി.ബാലകൃഷ്ണൻ, ഏഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയവർ വായനക്കാരുമായി സംവദിച്ചു. നൂറോളം മലയാള പുസ്തകങ്ങളുടെ പ്രകാശനവും ഷാർജ പുസ്തകോൽസവത്തിൻറെ ഭാഗമായി നടന്നു. ഇന്ത്യക്കു പുറത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഒത്തുകൂടിയ പുസ്തകോൽസവം എന്ന പെരുമയും ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിനുണ്ട്. 

MORE IN GULF
SHOW MORE