ഒമാന്‍ ദേശീയദിനം: യാത്രക്കാര്‍ക്ക് എമിറേറ്റ്‌സ് ഓഫര്‍

muscat-oman
SHARE

ഒമാന്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരക്കിളവുമായി എമിറേറ്റ്‌സ്. മസ്‌കത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിലേക്കുള്ള യാത്രക്കാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 18ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നവംബര്‍ 21 മുതല്‍ മാര്‍ച്ച് 31 വരെയുള്ള ദിവസങ്ങളിലെ എകോണമി, ബിസിനസ് ക്ലാസ് യാത്രക്കുള്ള ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ്.

 മടക്ക ടിക്കറ്റുകള്‍ കുടി പര്‍ച്ചേഴ്‌സ് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. മസ്‌കത്ത് - ദുബൈ 64 റിയാല്‍, മസ്‌കത്ത് - കെയ്‌റോ 104 റിയാല്‍, മസ്‌കത്ത് - ബാങ്കോക് 159 റിയാല്‍, മനില 176 റിയാല്‍, മസ്‌കത്ത് - ലണ്ടന്‍ 215 റിയാല്‍ എന്നിവയാണ് ഓഫര്‍ നിരക്കുകള്‍. ബന്ധുക്കള്‍ക്കൊപ്പമുള്ള ബിസിനിസ് ക്ലാസ് യാത്രക്കാര്‍ക്കും നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മസ്‌കത്ത് - ദുബൈ 530 റിയാല്‍, മസ്‌കത്ത് - അമ്മാന്‍ 1,288 റിയാല്‍, മസ്‌കത്ത് - ബാങ്കോക് 1,397 റിയാല്‍, മസ്‌കത്ത് - ലണ്ടന്‍ 1,842 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

MORE IN GULF
SHOW MORE