ഷാർജയിൽ കാറിനു തീപിടിച്ചു മൂന്നു മരണം

accident-2
SHARE

ഷാർജയിൽ മലീഹ റോഡിൽ കാറിനു തീ പിടിച്ചു രണ്ടു സ്വദേശികളും വീട്ടു ജോലിക്കാരിയും  മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം.  ടയർ പൊട്ടിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ കോൺക്രീറ്റ് മതിലിൽ ഇടിച്ച ശേഷം വിളക്കുകാലിൽ തട്ടി റോഡിനു താഴേക്കു പതിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

അതേസമയം, മൂന്ന് പേര്‍ മരിക്കാനിടയായ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ട്രാഫിക് അവേര്‍നെസ് വിഭാഗം ഡയറക്ടര്‍ മേജര്‍ അബ്ദുല്‍ റഹ്മാന്‍ ഖാദര്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് വിഷമമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും അധികൃതർ നിര്‍ദേശിച്ചു.

MORE IN GULF
SHOW MORE