ഉന്നത വിദ്യാഭ്യാസ യോഗ്യതയും 30 വയസിന് താഴെ പ്രായവുമുള്ള വിദേശികള്‍ക്ക് കുവൈത്ത് വിസ നിഷേധിച്ചേക്കും. തൊഴില്‍ പരിചയമില്ലാത്തവര്‍ക്ക് വീസ അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.
ഡിപ്ലോമയോ അതിൽ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ള 30 വയസ് കവിയാത്ത വിദേശികളെയാണ് വിലക്കുന്നത്. വിദേശ റിക്രൂട്ട്മെന്റിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. വീസ അനുവദിക്കണമെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ തൊഴില്‍ പരിശീലനം നേടിയതിന്റെ സാക്ഷ്യപത്രവും ഹാജരാക്കണം. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പലര്‍ക്കും പ്രവൃത്തി പരിചയമില്ലാത്തത് വിപണിയില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നിയമം കര്‍ശനമാക്കുന്നതിലൂടെ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം. സ്വദേശി തൊഴിൽശേഷി പ്രയോജനപ്പെടുത്താൻ കമ്പനി ഉടമകളെ പ്രേരിപ്പിക്കാനും വിദേശികൾക്ക് പ്രായപരിധി നിശ്ചയിക്കുന്നത് പ്രയോജനം ചെയ്യുമെന്ന് വിലയിരുത്തുന്നു.